സൗദി ഇന്ത്യൻ കൗൺസിൽ ജനറലുമായി കാന്തപുരം കൂടികാഴ്ച്ച നടത്തി

0
715
മക്ക : സൗദി ഇന്ത്യൻ  കൗൺസിൽ ജനറൽ നൂർ റഹ്‌മാൻ ഷെയ്‌ഖുമായി  അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം  എ.പി  അബൂബക്കർ  മുസ്‌ലിയാർ  കൂടിക്കാഴ്ച നടത്തി. വിശുദ്ധ ഹജ്ജ് കർമ്മത്തിനായി എത്തിയ മുഴുവൻ ഇന്ത്യൻ തീർത്ഥാടകർക്കും ആവിശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനും   ഇന്ത്യൻ ഹജ്ജ് കോട്ട യുടെ എണ്ണം വർദ്ദിപ്പിക്കനും സൗദി ഭരണ കൂടത്തിൽ സമ്മർദം ചെലുത്താനും  സൗദി കൗൺസി ലേറ്റ് ശക്ത മായി ഇട പെടണമെന്ന്   കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവിശ്യപെട്ടു. എംബസി നടത്തു ന്ന സേവനങ്ങൾ സ്ലകനീയമാണ് കാന്തപുരം പറഞ്ഞു .അടുത്ത വർഷം മുതൽ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക്  അനുവദിച്ച  ക്വോട്ട  വർദ്ധിപ്പിക്കാൻ  ശ്രമം  നടത്തുമെന്ന്  നൂർ റഹ്‌മാൻ ശെയ്ഖ്  പറഞ്ഞു.മക്കാ ഹജ്ജ് മിഷൻ കാര്യാലയത്തിൽ നടന്ന ചർച്ചയിൽ   ഡപ്യൂട്ടി കൗൺസിൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും  പങ്കെടുത്തു.

           മൗലാന യൂനുസ് ഹാശിമി ,സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ,ഉസ്മാൻ സഖാഫി തിരുവത്ര, മർകസ് സൗദി നാഷണൽ സെക്കട്ടറി കെ ടി ബാവഹാജി ,  ഐ സി ഫ് മക്ക  പ്രസിഡണ്ട്  സൈതലവി  സഖാഫി കിഴിശ്ശേരി ,  ഹനീഫ് അമാനി, ഉസ്മാൻ കുറുകത്താണി ,ആർ എസി  കൺവീനർ മുസ്തഫാ കാളോത് എന്നിവര്‍ സംബന്ധിച്ചു.