കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നടത്തുന്ന നബിസ്നേഹ ദര്‍സ് ശ്രദ്ധേയമാകുന്നു. റബീഉല്‍ അവ്വല്‍ 1 നു ആരംഭിച്ച ദര്സില് മുഹമ്മദ് നബി (സ്വ)യുടെ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളാണ്, സുപ്രധാന ഇസ്ലാമിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി വിവരിക്കുന്നത്. നബി(സ്വ)യുടെ പ്രവാചകത്വ രഹസ്യങ്ങള്‍, ജനന സമയത്തെ അത്ഭുതങ്ങള്‍, കുടുംബപരയുടെ വിശുദ്ധി, നബി പ്രകാശത്തിന്റെ പ്രത്യേകതകള്‍, മൗലിദിന്റെ അര്‍ത്ഥവും പാരമ്പര്യവും, കാരുണ്യത്തിന്റെ പൂര്‍ണ്ണത തുടങ്ങിയ വിഷയങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. രാവിലെ 6.30 മുതല്‍ 7.30 വരെ ഉസ്താദിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/sheikhaboobacker പ്രസിദ്ധീകരിക്കുന്ന ദര്‍സ് റബീഉല്‍ അവ്വല്‍ 12 വരെ നീണ്ടുനില്‍ക്കും. ദിനേന ആയിരങ്ങളാണ് തത്സമയം ദര്‍സ് ശ്രവിക്കുന്നത്. കേരളത്തിലെ പ്രൊഫഷണല്‍ രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രവര്‍ത്തിക്കുന്ന നൂറോളം ആളുകള്‍ സൂം വഴി പങ്കെടുക്കുകയും, ആധുനിക വ്യവഹാരങ്ങളില്‍ നബി(സ്വ)യെ കുറിച്ചുള്ള സംശയങ്ങളില്‍ ഉസ്താദിനോട് മറുപടി തേടുന്നുമുണ്ട്. കാന്തപുരം ഉസ്താദ് രചിച്ച മൗലിദിന്റെ പാരായണവും ദര്‍സിന്റെ ശേഷം നടക്കും. ദിനേന ദര്‍സ് ലിങ്ക് ലഭിക്കുവാന്‍ : 9072500406