ഗ്രാൻഡ് മുഫ്തിയുടെ ഓൺലൈൻ ദർസിന് തുടക്കമായി

0
2532

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഓൺലൈൻ ദർസിന് തുടക്കമായി. രാവിലെ 11 മുതൽ 11. 30 വരെ ഒഫീഷ്യൽ യൂട്യൂബ് പേജായ www.youtube.com/SheikhAboobacker വഴിയാണ് ക്ലാസ് സംപ്രേക്ഷണം ചെയ്യുന്നത്. ഇന്നലെ ആരംഭിച്ച ദർസ് ഇരുപതിനായിരം പേരാണ് യുട്യൂബിൽ വീക്ഷിച്ചത്. വിഷമ ഘട്ടങ്ങളിൽ വിശ്വാസികളുടെ ജീവിതം എങ്ങനെ ക്രമീകരിക്കുകയും പ്രാർത്ഥനാ നിരതമാവുകയും ചെയ്യണം എന്ന് വിശുദ്ധ ഖുർആനിന്റെയും ഹദീസുകളുടെയും ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളുടെയും പിൻബലത്തിൽ സമർത്ഥിക്കുന്ന ദർസ് സാധാരണ വിശ്വാസികൾക്ക് കൂടി ശ്രവിക്കാനും മനസ്സിലാക്കാനും കഴിയുന്ന വിധത്തിലാണ്.