ഉസ്താദിന്റെ ഫോട്ടോ കയ്യിലുണ്ടോ? നമുക്കത് ചരിത്രത്തില്‍ ചേര്‍ക്കാം

0
625
SHARE THE NEWS

ശൈഖുനാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ജീവിതം രേഖപ്പെടുത്തുന്ന സമഗ്രമായ ഒരു പുസ്തകം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഉസ്താദിന്റെ ആത്മകഥ, ജീവിതത്തിലെ നാള്‍വഴികള്‍, യാത്രകള്‍, ക്ലാസുകള്‍ തുടങ്ങി ശൈഖുനാ കാന്തപുരത്തെ അഗാധമായി അടയാളപ്പെടുത്തുന്ന ഈ വിശിഷ്ടമായ ഗ്രന്ഥം എഴുത്തിലും നിര്‍മ്മിതിയിലും ഉയര്‍ന്നും വെറിട്ടും നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്യുന്നത്.

ഉടന്‍ പുറത്തിറങ്ങുന്ന ഈ പുസ്‌കതത്തില്‍ ഉള്‍പ്പെടുത്താന്‍ ഉസ്താദുമായി ബന്ധപ്പെട്ട വ്യത്യസ്തവും അപൂര്‍വ്വവുമായ ഫോട്ടോഗ്രാഫുകള്‍, പത്ര മാസിക കട്ടിങുകള്‍ കൈവശമുള്ളവര്‍ ഞങ്ങള്‍ക്ക് അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങളത് സ്‌കാന്‍ ചെയ്ത് ഭദ്രമായി തിരിച്ചേല്‍പ്പിക്കുന്നതാണ്.

ഫോട്ടോകള്‍ അയക്കേണ്ട വിലാസം.

Media Office, Jamia Markaz, Karanthur P.O, Calicut, Kerala, 673571

ഇമെയില്‍ വിലാസം: photo@markaz.in
ബന്ധപ്പെടുക: +91 9846 311 155

Whatsapp: https://wa.me/+919846311155

 

 


SHARE THE NEWS