ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; ഹൈക്കോടതി വിധി നിരാശാജനകം: കാന്തപുരം

0
236
SHARE THE NEWS

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി കേരളത്തിലെ മുസ്ലീം സമുദായത്തിന് വേദനയും നിരാശയും ഉണ്ടാക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം പറഞ്ഞു. ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ മുസ്ലീം സമുദായത്തിനുള്ള ഭീമമായ കുറവിന് കാരണം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്. ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം മുസ്ലീം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്കോളര്‍ഷിപ്പിനെ റദ്ദാക്കികൂടായെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.


SHARE THE NEWS