മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണം: കാന്തപുരം

0
468
SHARE THE NEWS

കോഴിക്കാട്: ജനാധിപത്യ പോരാട്ടങ്ങൾ നടത്തേണ്ടത് അക്രമരാഷ്ട്രീയത്തിലൂടെയല്ലന്നും കണ്ണൂർ ജില്ലയിലെ പുല്ലൂക്കരയിൽ നടന്ന മൻസൂറിന്റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം. മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാൻ ആർക്കും അധികാരമില്ല. നാം മലയാളികൾ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഇത്തരം കൊലപാതക രാഷ്ട്രീയം. ഇത് അംഗീകരിക്കാൻ കഴിയാത്ത സംസ്കാരമാണ്. തെരഞ്ഞെടുപ്പുകൾ വന്നുപോകും. പക്ഷേ ആ കുടുംബത്തിന്റെ നഷ്ടം ആർക്കാണ് നികത്താൻ കഴിയുക. ഈ കൊലപാതകത്തിനുത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അർഹമായ ശിക്ഷ കൊടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.


SHARE THE NEWS