ദീനിന് വേണ്ടി ഉറച്ച നിലപാടുകൾ എടുത്ത നേതാവ്: കാന്തപുരം

0
582
SHARE THE NEWS

വിടപറഞ്ഞ സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ സുന്നത്ത് ജമാഅത്തിന് വേണ്ടി ഉറച്ച നിലപാടുകൾ എടുത്തിരുന്ന നേതാവായിരുന്നുവെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സുന്നി പ്രവർത്തന രംഗത്തു ധീരതയോടെ അദ്ദേഹം ഉറച്ചുനിന്നു. സത്യത്തിന് വേണ്ടി നിലകൊണ്ടു.  വളരെ സൂക്ഷ്മതയുള്ള ജീവിതമായിരുന്നു തങ്ങളുടേത്. എപ്പോഴും ദിക്റിലും സ്വലാത്തിലുമായി കഴിഞ്ഞുകൂടി. സമൂഹത്തിനു മുഴുവൻ മാതൃകയാവുന്ന വിധത്തിൽ മക്കളെയെല്ലാം വലിയ ആലിമുകളാക്കി. എല്ലാ സമയവും പ്രസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും ഉയർച്ചക്കായി പ്രയത്നിച്ചു. വിനയത്തിന്റെ സ്വരൂപമായിരുന്നു തങ്ങൾ. മലപ്പുറം ജില്ലയിലെ പ്രവർത്തകർക്ക് ഏത് കാര്യങ്ങൾക്കും ചെന്നണയാനാകുന്ന സാന്നിധ്യമായിരുന്നു അവിടന്ന്. മർകസിന്റെ നാല്പത്തിമൂന്നാം വാർഷിക സമ്മേളനം പ്രഖ്യാപിച്ചപ്പോൾ, സ്വാഗതസംഘം ചെയർമാനായി തെരഞ്ഞെടുത് തങ്ങളെയായിരുന്നു. അതിനു ശേഷം നടന്ന ഓരോ പരിപാടികളിലും തിരക്കുകളെല്ലാം മാറ്റി വെച്ച് അദ്ദേഹം വരികയും നേതൃത്വം നൽകുകയും ചെയ്തു. വിശ്വാസികൾ എല്ലാവരും സയ്യിദവറുകൾക്ക് വേണ്ടി പ്രാർത്ഥന നടത്തണമെന്നു കാന്തപുരം പറഞ്ഞു.


SHARE THE NEWS