ശൈഖ് ഹംദാന്‍ യു.എ.ഇയെ ആധുനികവത്കരിച്ച ഭരണാധികാരി: കാന്തപുരം

0
402
FILE - In this Sept. 7, 2011, file photo, Sheikh Hamdan bin Rashid Al Maktoum, deputy ruler of Dubai and United Arab Emirates minister of finance attends the opening of Arab Finance Ministers Exceptional meeting in Abu Dhabi, United Arab Emirates. He has died, his brother said on Wednesday, March 24, 2021. He was 75. (AP Photo/Kamran Jebreili, File)
SHARE THE NEWS

ദുബൈ: ദുബൈ ഉപപ്രധാനമന്ത്രിയും യു.എ.ഇ സാമ്പത്തിക മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മഖ്തൂം യു.എ.ഇ ആധുനികവത്കരിക്കാന്‍ ഏറ്റവുമധികം സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നുവെന്നു ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. 1971 മുതല്‍ യു.എ.ഇ സാമ്പത്തിക മന്ത്രി എന്ന നിലയില്‍, രാജ്യത്തിന്റെ ഘടനയെ സുസ്ഥിരമാക്കാനും ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു നഗരമെന്ന നിലയില്‍ ദുബൈയെ മാറ്റാനും അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ വിരഹം മിഡില്‍ ഈസ്റ്റിനു വലിയ നഷ്ടമാണ്. തൊഴിലിനും വ്യാപാരത്തിനും വേണ്ടി യു.എ.ഇയെ ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ക്കെല്ലാം വേണ്ടി എന്നും അനുഗുണമായി നിലകൊണ്ട ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മഖ്തൂമിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥന നടത്തണമെന്നും ഗ്രാന്‍ഡ് മുഫ്തി അഭ്യര്‍ത്ഥിച്ചു.


SHARE THE NEWS