മ്യാന്‍മാറിലെ മുസ്‌ലിംകള്‍ക്കായി പ്രാര്‍ത്ഥിക്കുക: കാന്തപുരം

0
573

ദുബൈ: ഭരണകൂട ഭീകരതയുടെ ഇരകളായി കൊല്ലപ്പെട്ടവരും ജീവനും സ്വത്തിനും ഭീഷണി നേരിടുന്നതിനാല്‍ സ്വദേശങ്ങള്‍ ഒഴിവാക്കി പാലായനത്തിന് നിര്‍ബന്ധിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്ന മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടിയും ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സിറിയയിലെ അലപ്പോയില്‍ അവശ്യ സേവനങ്ങള്‍ പോലും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയും ലോകസമാധാനത്തിന് വേണ്ടിയും ഇന്ന് ജുമുഅക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.