ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കാന്തപുരം

0
376

കോഴിക്കോട്: കേന്ദ്ര മുശാവറ അംഗവും കാസര്‍ഗോഡ് സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പളും ഉഡുപ്പി ജില്ല സംയുക്ത ഖാളിയുമായ ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരുടെ നിര്യാണത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചനമറിയിച്ചു.

‘വലിയ ആലിമും മുദരിസും ആയിരുന്നു അവര്‍. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാള്‍. താജുല്‍ ഫുഖഹാഅ് – എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു. 1971 ഇല്‍ ബിരുദധാരിയായ ശേഷം അഞ്ചു പതിറ്റാണ്ടോളം ദര്‍സ് നടത്തിയ അവര്‍ക്ക് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്’.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: