കാന്തപുരത്തിന്റെ ഇടപെടൽ; സഊദി നാടുകടത്തൽ കേന്ദ്രത്തിലുള്ള ഇന്ത്യക്കാർ നാട്ടിലേക്ക്

0
504
SHARE THE NEWS

റിയാദ്: വിവിധ കാരണങ്ങളാൽ സഊദി അറേബ്യായിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ പിടിക്കപ്പെട്ടു കഴിഞ്ഞിരുന്ന ഇന്ത്യക്കാർ മോചനം നേടി ഈയാഴ്‌ച നാട്ടിലെത്തും. 800 ഇന്ത്യക്കാരാണ് സഊദി ഗവൺമെറ്റിന്റെ കാരുണ്യത്തിൽ നാടണയുന്നത്. കോവിഡ് രൂക്ഷമായതോടെ വീടണയാനുള്ള മോഹത്തിൽ ഇവർ പല വാതിലുകളിലും മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ബന്ധുക്കളും സുഹൃത്തുക്കളും വിഷയം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ശ്രദ്ധയിലെത്തിച്ചതിനെ തുടർന്ന് അദ്ദേഹം ഇടപെട്ടു. സഊദിയിലെ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ട് പെട്ടെന്നുള്ള പരിഹാരം തേടിയിരുന്നു കാന്തപുരം. അതോടൊപ്പം സഊദി അറേബ്യ ഗവൺമെൻറ് പ്രതിനിധികളോടും   വിഷയത്തിന്റെ അനിവാര്യത കാന്തപുരം  കഴിഞ്ഞ ദിവസം ബോധ്യപ്പെടുത്തിയിരുന്നു.

ഇന്ത്യയിലെ ചെന്നൈ, വിശാഖപട്ടണം,കൊച്ചി എന്നീ  എയർപോർട്ടുകളിലേക്കാവും ഇവർ എത്തിച്ചേരുക. ഇന്ത്യയിൽ ക്വാറന്റൈൻ സൗകര്യം ഇവർക്ക് ഉറപ്പാക്കിയ ശേഷമാണ് ഈ നാട്ടിലെത്തിക്കൽ. തടവു കേന്ദ്രങ്ങളിൽ വളരെ മാന്യമായാണ് സഊദി ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് മലയാളികൾ അടക്കമുള്ള ഈ പ്രവാസികൾ പറയുന്നു. നാട്ടിലേക്കുള്ള ഈ മടക്കം വളരെ ആശ്വാസകരമാണ്. അതിനായി ഇടപെട്ട കാന്തപുരം ഉസ്താദ് അടക്കമുള്ളവരോടുള്ള കൃതജ്ഞതയും ഇവരറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ടു കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കാന്തപുരം കത്തയച്ചിരുന്നു


SHARE THE NEWS