വിജയം ഹൃദയ ശുദ്ധീകരണത്തിലൂടെ: കാന്തപുരം

0
450

കാരന്തൂർ: വിശ്വാസികളുടെ പരമമായ വിജയം ഹൃദയ ശുദ്ധീകരണത്തിലൂടെയാണ് കൈവരികയെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസില്‍ നടന്ന അഹ്ദലിയ്യ ദിക്ര്‍ ഹല്‍ഖയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക ശരീഅത്ത് കല്‍പ്പിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കുകയും ശരീഅത്ത് വിലക്കുന്നത് നിന്നും വിപാടനം ചെയ്യുകയും വേണം വിശ്വാസികള്‍. ശരീഅത്ത് പഠിക്കാത്തവരും ജീവിതത്തില്‍ പാലിക്കാത്തവരും മതം പറയുന്നത് അപകടകരമാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എ .പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കാന്തപുരം, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സി മുഹമ്മദ്‌ ഫൈസി, ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ഫള്ല്‍ ജിഫ്രി കുണ്ടൂര്‍, ഇബ്രാഹീം സഖാഫി മാവൂര്‍ നേതൃത്വം നല്‍കി. സമദ് സഖാഫി മായനാട് സ്വാഗതവും അക്ബര്‍ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.