രാഷ്ട്രീയഭിന്നതകൾ മറന്ന് സമാധാന സമരങ്ങൾ സുശക്തമാക്കണം: കാന്തപുരം

0
1405
യു.ഡി.എഫ് കോഴിക്കോട് സംഘടിപ്പിച്ച സി.എ.എ വിരുദ്ധ മഹാറാലിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നു

കോഴിക്കോട്: പൗരത്വനിയമം ഇന്ത്യയുടെ ഭരണഘടന മാറ്റിയെഴുതാനുള്ളതാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. അതിനാൽ രാഷ്ട്രീയ ഭിന്നതകൾ മറന്നു എല്ലാവരും രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി നിന്ന് സമരം ശക്തമാക്കണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച സി.എ.എ വിരുദ്ധ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെ മാത്രം പ്രശനമല്ല രാജ്യത്ത് ഇന്നുള്ളത്. നമ്മുടെ രാഷ്ട്രത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഭദ്രമായി നിലനിറുത്തുന്ന ഭരണഘടന തകർന്നാൽ ഇന്ത്യ ഇന്ത്യയല്ലാതാവും. അതിനാൽ, നാം എല്ലാവരും ഒരുമിച്ചു നിന്ന് ഈ പോരാട്ടങ്ങളെ ശക്തിപ്പെടുത്തണം. പൗരന്മാർ ഉന്നയിക്കുന്ന ചോദ്യങ്ങളിൽ ഒന്നിന് പോലും കേന്ദ്രസർക്കാറിന് ഇപ്പോഴും മറുപടി പറയാൻ കഴിഞ്ഞിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.