അന്താരാഷ്ട്ര കർമശാസ്ത്ര സെമിനാർ കാന്തപുരം ഉദ്ഘാടനം ചെയ്യും

0
415
SHARE THE NEWS

കൈറോ: ആധുനിക ഫിഖ്ഹ് ട്രെൻഡുകൾ എന്ന പ്രമേയത്തിൽ ജൂൺ 24,25 ദിവസങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര കർമശാസ്ത്ര സെമിനാർ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ആഗോള പ്രശസ്തരായ പണ്ഡിതരും യൂണിവേഴ്സിറ്റി, കോളേജ് മേധാവികളുമടക്കം വലിയ പണ്ഡിതനിരയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്. അൽ അസ്ഹറിലെ സീനിയർ പ്രഫസർ ശൈഖ് അബ്ദുൽ അസീസ് ശഹാവി മുഖ്യാതിഥിയാവും. ശൈഖ് സൈഫ് അലി അൽ അസ്രി, ഡോ. അബ്ദുൽ ഫത്താഹ് യാഫിഈ യമൻ, ഡോ. ഗമാൽ ഫാറൂഖ്, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി, ഡോ. അബ്ദുൽ ഫത്താഹ് അബ്ദുൽ ഗനി അൽ അവാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, ഡോ: അഹ്‌മദ്‌ തീജാനി സഅദ് അൽ അസ്ഹരി നൈജീരിയ, ഡോ. ഹിഷാം കാമിൽ, ശൈഖ് സുഹൈർ ഖസ്സാൻ അൽ മാലികി അൽ ജീരിയ തുടങ്ങിയ പ്രമുഖ പണ്ഡിതർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

മദ്ഹബും മദ്ഹബ് നിഷേധവും ഭൂതവും വാർത്തമാനവും, ന്യുനപക്ഷ കർമ്മ ശാസ്ത്രം വെല്ലുവിളികളും പരിഹാരങ്ങളും, നിധാന ശാസ്ത്രത്തിലെ പുനരുദ്ധാരണ വാദങ്ങളുടെ തെറ്റും ശരിയും, കർമ്മ ശാസ്ത്ര ഗവേഷണ രംഗത്തെ സാധ്യതകൾ, ഗവേഷണ രംഗത്തെ പുതിയ ട്രെൻഡുകൾ, മദ്ഹബുകളുടെ സമഗ്രതയും ആനുകാലികതയും തുടങ്ങിയ കർമശാസ്ത്ര സംബന്ധിയായ ഇരുപത്തിയഞ്ച് വിഷയങ്ങളിൽ
വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുക.

അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥി കൂട്ടായ്മ ഹൈഅതു ത്വലബതുൽ മലബാരിയ്യീൻ ആണ് സെമിനാർ സംഘടിപ്പിക്കുന്നത്. വ്യാഴം വെള്ളി ദിവസങ്ങളിൽ ഹൈഅതിൻ്റെ യൂടൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം സംപ്രേഷണം ചെയ്യും. ഹൈഅത്ത് പ്രതിനിധികളായ സയ്യിദ് ജാബിർ അസ്സഖാഫ് അൽ അസ്ഹരി, മുഹമ്മദ് ആസഫ് സഖാഫി, സലാഹുദ്ദീൻ അയ്യൂബി അൽഅസ്ഹരി നെല്ലിക്കട്ടിരി, ഇസ്മാഈൽ സഖാഫി, സഈദ് നൂറാനി, മിദ്‌ലാജ് ഈശ്വരമംഗലം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


SHARE THE NEWS