സഹ്‌റത്തുല്‍ ഖുര്‍ആന്‍ പഠനാരംഭം: കാന്തപുരം ഉദ്ഘാടനം നിര്‍വഹിക്കും

0
1408
SHARE THE NEWS

കോഴിക്കോട്: മര്‍കസ് സഹ്‌റത്തുല്‍ ഖുര്‍ആനിന്റെ അഫിലിയേഷനോടു കൂടി രാജ്യത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 150ഓളം സെന്ററുകളിലെ പഠനാരംഭം ഇന്ന്(വെള്ളി) രാവിലെ പത്ത് മണിക്ക് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ZQ Online Learning Enviorment(ZOLE) എന്ന അതിനൂതന പദ്ധതിയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനാരംഭത്തിന് തുടക്കമാവുന്നത്.
സാങ്കേതിക വിദ്യയുടെ പുതുമയാര്‍ന്ന സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ZOLE സമൂഹത്തിലെത്തുന്നത്. അധ്യാപികമാരുടെ മേല്‍നോട്ടത്തില്‍ ഉമ്മ തണലിലാണ് കുരുന്നുകള്‍ക്ക് പഠനാരംഭം കുറിക്കുന്നതും പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും.
മഹാമാരിക്കാലത്തും സാമൂഹിക അകലം പാലിച്ച് അറിവിന്റെ ചങ്ങല ഉറപ്പിക്കാം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് സഹ്‌റത്തുല്‍ ഖുര്‍ആനിന്റെ മുഴുവന്‍ സെന്ററുകളിലും ഇത്തവണ പഠന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ZQ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശറഫുദ്ദീന്‍, ഡോ. ഷൗക്കത്തലി അല്‍ കാമില്‍, അബ്ദുറഹ്മാന്‍ വെലാങ്കര, റശീദ് സഖാഫി വെങ്ങൂര്‍ സംബന്ധിക്കും.
രാജ്യത്തിനകത്തും പുറത്തുമായി പതിനൊന്നായിരത്തോളം വിദ്യാര്‍ത്ഥികളും രണ്ടായിരത്തോളം അധ്യാപികമാരും തങ്ങളുടെ വീടുകളിലിരുന്ന് പരിപാടിയുടെ ഭാഗമാവും. ജൂണ്‍ മൂന്നിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് സെന്ററുകളില്‍ വെച്ച് തുടക്കം കുറിക്കുന്നതാണ്.


SHARE THE NEWS