കോഴിക്കോട്: മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഈ മാസം 11 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രവർത്തകരുമായി ഓൺലൈനിൽ സംവദിക്കും. റമളാൻ 24നാണു സമ്മേളനത്തിന്റെ വിപുലമായ സമാപന സമ്മേളനം നടക്കുന്നത്. മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രവർത്തകർ സംഗമത്തിൽ സംബന്ധിക്കും.
സമ്മേളന ഭാഗമായി മർകസ് മുന്നോട്ട് വെക്കുന്ന വിവിധ പദ്ധതികൾ കാന്തപുരം വിശദീകരിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സി മുഹമ്മദ് ഫൈസി, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, അയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പങ്കെടുക്കും. സുന്നി സംഘടനകളുടെ സംസ്ഥാന ജില്ലാ സോൺ നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.
സമ്മേളത്തിന്റെ ഓൺലൈൻ ലിങ്ക് മേൽഘടകങ്ങൾ വഴി യൂണിറ്റുകളിലേക്ക് കൈമാറുമെന്ന് സ്വാഗതസംഘം ഓഫീസിൽ നിന്നറിയിച്ചു.