സിദ്ധീഖ് കാപ്പന് മാനുഷിക പരിഗണന നൽകണം; കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു

0
380
SHARE THE NEWS

കോഴിക്കോട് /ദുബൈ: മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് മാനുഷിക പരിഗണന നൽകി, ആരോഗ്യം സംരക്ഷിക്കാൻ ഇടപെടണം എന്ന് അഭ്യർത്ഥിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.

മാധ്യമ വാർത്തകളിൽ നിന്ന് ലഭിച്ച വിവര പ്രകാരം, മധുര മെഡിക്കൽ കോളേജിൽ ദയനീയമായ നിലയിലാണ് നിലവിൽ സിദ്ധീഖ് കാപ്പനുള്ളത്. കോവിഡും മറ്റു രോഗങ്ങളും മൂലം ആരോഗ്യാവസ്‌ഥ ദയനീയമാണ്. പ്രാഥമിക മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട്, കൈ ബന്ധിക്കപ്പെട്ട അവസ്ഥയിൽ, ബാത്റൂമിലേക്ക് പോലും പോകാൻ അനുവദിക്കപ്പെടാത്ത വിധത്തിൽ ദിവസങ്ങളായി അദ്ദേഹത്തെ അവശമായ അവസ്ഥയിൽ വെച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

അതിനാൽ, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും, ആവശ്യമെങ്കിൽ ന്യൂ ഡൽഹിയിലെ എയിംസിലേക്കോ കേരളത്തിലേക്കോ മാറ്റി, മെച്ചപ്പെട്ട ചികിത്സ നൽകാൻ ഇടപെടണമെന്നും കത്തിൽ ആവശ്യത്തെപ്പെട്ടു.


SHARE THE NEWS