ഡല്‍ഹി കലാപം: പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം

0
1320
SHARE THE NEWS

കോഴിക്കോട്: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ അടിയന്തരമായി ഇടപെടാനും നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വര്‍ഗീയവാദികള്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുകയാണ്. നിരപരാധികളെ കൊല്ലുക, പള്ളികള്‍ കത്തിക്കുക, സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുക തുടങ്ങിയവ നടക്കുമ്പോഴും സംരക്ഷകരാകേണ്ട പോലീസുകാര്‍ അക്രമകാരികള്‍ക്ക് ഒത്താശ ചെയ്യുന്നു. സര്‍ക്കാര്‍ ശരിയായി ഇടപെട്ട് അക്രമകാരികളെ അറസ്റ്റ് ചെയ്യണം, കാന്തപുരം കത്തില്‍ കുറിച്ചു.
SHARE THE NEWS