ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
441

കാരന്തൂര്‍: വിദ്യാഭ്യാസ രംഗത്ത് കാലഘട്ടത്തിന് അനുസൃതമായി മര്‍കസ് നടത്തി വരുന്ന വലിയ മുന്നേറ്റങ്ങള്‍ ഏറെ മഹത്തരമാണെന്ന് കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. മര്‍കസ് ഹാദിയ വുമണ്‍സ് അക്കാദമിയില്‍ ലൈബ്രറി റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുല്‍ ഖാദര്‍ സഖാഫി പൈലിപ്പുറം അധ്യക്ഷത വഹിച്ചു. മര്‍കസ് അസി. ജനറല്‍ മാനേജര്‍ ഉനൈസ് മുഹമ്മദ്, കുഞ്ഞുട്ടി മാസ്റ്റര്‍, കുന്നമംഗലം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അബൂബക്കര്‍ കുന്നമംഗലം, എന്‍.കെ.സി അബ്ദുല്ല, എ.പി അബ്ദുല്ല കുട്ടി, ബഷീര്‍ കാരന്തൂര്‍, ഇസ്സുദ്ധീന്‍ സഖാഫി, സി.എ റസാഖ്, അസ്‌ലം സഖാഫി, ജഅ്ഫര്‍ നിസാമി കാമില്‍ സഖാഫി, ശരീഫ് സഖാഫി, ശിഹാബ് കെ.സി തുടങ്ങിയവര്‍ സംസാരിച്ചു.