കാതിബ്; പാനൽ ഡിസ്കഷൻ സമാപിച്ചു

0
1132
SHARE THE NEWS

കോഴിക്കോട്: കാതിബ് മീഡിയാ കളക്ടീവ് ലോഞ്ചിങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട അക്കാദമിക് പാനൽ ഡിസ്കഷൻ സമാപിച്ചു. ‘മനുഷ്യ ജീവിതത്തിലെ അകാദമികാനന്തര പ്രതിഫലനങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അക്കാദമിക് മേഖലയിലെ പ്രമുഖർ സംസാരിച്ചു. ഐ.ഐ.ടി മദ്രാസ് റിസർച്ച് ഫെലോ റോഷൻ നൂറാനി ചർച്ച നിയന്ത്രിച്ചു. തിബാഖ് ചീഫ് എഡിറ്റർ മഷ്കൂർ ഖലീൽ, ജാമിഅ മില്ലിയ്യ റിസർച്ച് സ്കോളർ ഫൈലുറഹ്മാൻ നൂറാനി, ഡൽഹി അശോക യൂണിവേഴ്സിറ്റി റിസർച്ച സ്കോളർ ഹാനി നസീഫ്, ഉസാമ നൂറാനി അസ്സഖാഫി, എൻ.മുഹമ്മദ് ഖലീൽ നൂറാനി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന സെഷനിൽ ജാമിഅ മദീനതുന്നൂർ ജോ.ഡയറക്ടർ ആസഫ് നൂറാനി അസ്സഖാഫിയുടെ അധ്യക്ഷതയിൽ ഇ.എം.എ ആരിഫ് ബുഖാരി തീം ടോക്ക് അവതരിപ്പിച്ചു. ബഹുസ്വര സാമൂഹിക സംവാദങ്ങൾക്ക് പുതിയ ഇടം സൃഷ്ടിക്കാൻ കാതിബിന് സാധിക്കുമെന്ന് സെഷൻ വിലയിരുത്തി.
കാതിബ് മീഡിയ കലക്ടീവ് ലോഞ്ചിം​ഗ് ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ സാന്നിധ്യത്തിൽ മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേരത്തെ നിർവഹിച്ചിരുന്നു.


SHARE THE NEWS