മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മര്‍കസില്‍; തത്സമയം സംപ്രേക്ഷണം മര്‍കസ് ലൈവില്‍

0
588
SHARE THE NEWS

കാരന്തൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ(ചൊവ്വ) രാവിലെ 11 മണിക്ക് മര്‍കസ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, ജെ.ആര്‍.സി കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ മുഖ്യമന്ത്രി സ്വീകരിക്കും. നാഷണല്‍ ഗ്രീന്‍ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടീല്‍ കര്‍മ്മത്തിനും മുഖ്യമന്ത്രി നേതൃത്വം നല്‍കും.

തുടര്‍ന്ന് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികളെ അഭിസംബനോധന ചെയ്ത് സംസാരിക്കും. ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, പി.ടി.എ റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം.എല്‍.എ, ജോര്‍ജ് തോമസ് എം.എല്‍.എ, പ്രദീപ് കുമാര്‍ എം.എല്‍.എ, വിനോദ് പടനിലം, ബഷീര്‍ പടാളിയില്‍ പ്രസംഗിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ജോ. അബ്ദുസ്സലാം, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് തുടങ്ങി മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കമ്പ്യൂട്ടറിലും മൊബൈലിലും കാണാവുന്ന വിധത്തില്‍ www.markazlive.com വെബ്‌സൈറ്റിലും www.facebook.com/markazliveofficial ഫേസ്ബുക്ക് പേജിലും ഉണ്ടായിരിക്കും.
 

 


SHARE THE NEWS