സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കാന്തപുരത്തെ സന്ദർശിച്ചു

0
572
SHARE THE NEWS

കോഴിക്കോട്: സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് (ചൊവ്വ) രാവിലെ കാരന്തൂർ മർകസിൽ എത്തിയാണ് അദ്ദേഹം കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ വികസന മുഖത്തിന് ശോഭ നൽകുന്ന പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിലെ പുതിയ പദ്ധതികളെയും മാതൃകകളെയും കുറിച്ച് മുഹമ്മദ് റിയാസ് സംസാരിച്ചു. പുതിയ മന്ത്രി എന്ന നിലക്കും കേരളത്തിന്റെ പ്രതിച്ഛായ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന സന്ദർശകർക്ക് തുറന്നു കാട്ടുന്ന വകുപ്പ് എന്ന നിലയ്ക്കും മന്ത്രിക്കും ഡിപ്പാർട്മെന്റിനുമുള്ള എല്ലാ ആശംസകളും കാന്തപുരം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ നല്ല മാതൃകകൾ സൃഷ്ടിച്ചു മുന്നേറാനും മുടങ്ങി കിടക്കുന്ന പദ്ധതികൾ പുനഃരാരംഭിച്ച് എത്രയും വേഗം പൂർത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം മന്ത്രിയോട് സൂചിപ്പിച്ചു.


SHARE THE NEWS