കുന്നമംഗലം സോണ്‍ ലീഡേഴ്‌സ് കമ്മ്യൂണ്‍ ഇന്ന് മര്‍കസില്‍

0
358
SHARE THE NEWS

കുന്നമംഗലം: സുഭദ്ര രാഷ്ട്രം സുസ്ഥിര സമൂഹം എന്ന പ്രമേയത്തില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മളന ഭാഗമായി കുന്നമംഗലം സോണ്‍ പ്രചാരണ സമിതി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് കമ്മ്യൂണ്‍ ഇന്ന്(വെള്ളി) വൈകുന്നേരം 4മണിക്ക് മര്‍കസ് റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കും.
മര്‍കസ് സാരഥികളും ജില്ലാ സംസ്ഥാന നേതാക്കളും സംബന്ധിക്കും. കമ്മ്യൂണില്‍ സോണിലെ കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റ്, സര്‍ക്കിള്‍ സോണ്‍ ലീഡേഴ്‌സ് സംബന്ധിക്കും.
ഇതു സംബന്ധമായി ചേര്‍ന്ന യോഗം ഇസ്മാഈല്‍ സഖാഫി പെരുമണ്ണയുടെ അധ്യക്ഷതയില്‍ സലാഹുദ്ദീന്‍ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ വെള്ളിപ്പറമ്പ്, മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, ശംസുദ്ധീന്‍ പെരുവയല്‍, ബഷീര്‍ ഹാജി ആര്‍.ഇ.സി സംബന്ധിച്ചു. സോണ്‍ പ്രചാരണ സമിതി ജന. കണ്‍വീനര്‍ ബഷീര്‍ വെള്ളായിക്കോട് സാവഗതം പറഞ്ഞു.


SHARE THE NEWS