ഖത്‌മുല്‍ ബുഖാരി ആത്മീയ സമ്മേളനം മെയ്‌ 12ന്‌ മര്‍കസില്‍

0
467

കോഴിക്കോട്‌: മെയ്‌ 10,11,12 തിയ്യതികളില്‍ നടക്കുന്ന അന്താരാഷ്ട്ര സഖാഫി സമ്മേളനത്തിന്റ സമാപനമായി മെയ്‌ 12ന്‌ രാവിലെ 10 മണിക്ക്‌ സമ്പൂര്‍ണ സഖാഫി സംഗമവും വൈകുന്നേരം 4 മണിക്ക്‌ ഖത്‌മുല്‍ ബുഖാരി ആത്മീയ സമ്മേളനവും നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൂഫീവര്യന്മാരും സയ്യിദന്മാരും പണ്ഡിതന്മാരും സമ്മേളനത്തില്‍ സംബന്ധിക്കും. ഖത്‌മുല്‍ ബുഖാരി ആത്മീയ സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംഘാടക സമിതിയും രൂപീകരിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഡോ. എപി അബ്ദുല്‍ ഹകീം അസ്‌ഹരി പദ്ധതി അവതരിപ്പിച്ചു. കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, സി.പി ഉബൈദുള്ള സഖാഫി, പത്തപ്പിരിയം അബ്ദുല്‍റഷീദ്‌ സഖാഫി, ഉമര്‍ഹാജി കാരന്തൂര്‍, അബ്ദുല്ലത്തീഫ്‌ സഖാഫി പെരുമുഖം, മുഹമ്മദ്‌ നൂറാനി വള്ളിത്തോട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. തറയിട്ടാല്‍ ഹസന്‍ സഖാഫി സ്വാഗതവും ശംവീല്‍ നൂറാനി നന്ദിയും പറഞ്ഞു.