ഖത്‌മുല്‍ ബുഖാരിയും ആത്മീയ സമ്മേളനവും ഇന്ന്‌ മര്‍കസില്‍

0
470
SHARE THE NEWS

കുന്ദമംഗലം: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ബുഖാരി ക്ലാസിന്റെ വാര്‍ഷിക സമാപനമായ ഖത്‌മുല്‍ ബുഖാരിയും ആത്മീയ സമ്മേളനവും ഇന്ന്‌ മര്‍കസില്‍ നടക്കും.
ഇസ്‌ലാമിക ലോകത്തെ വിഖ്യാത കൃതിയായ ബുഖാരി, മര്‍കസില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക്‌ ദിവസവും പാരായണം ചെയ്‌തു കൊടുക്കുന്നതിന്റെ സമാപനമാണ്‌ ഖത്‌മുല്‍ ബുഖാരി. വൈകുന്നേരം നാല്‌ മണിക്ക്‌ തുടങ്ങുന്ന ഖത്‌മുല്‍ ബുഖാരി സമ്മേളനത്തിന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. അറബ്‌ ലീഗിന്റെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.മാസിന്‍ അല്‍ മസ്‌ഊദി ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സംഗമത്തില്‍ സയ്യിദ്‌ നാസ്വിര്‍ മുഹമ്മദ്‌ റാഷിദ്‌ യു.എ.ഇ, മുഹമ്മദ്‌ ഇബ്‌റാഹീം ഹുമൈദ്‌ ഹമീദ്‌ ജാസിം. ആശിഫ്‌ അലവിസ്സ്വാഫി, മുഹമ്മദ്‌ ഉബൈദുല്ലാഹില്‍ മുഹമ്മദ്‌ സയ്യിദി, നാസ്വിര്‍ റാഷിദ്‌ മുഹമ്മദ്‌ സആബി എന്നീ വിദേശ പണ്ഡിതന്‍മാര്‍ പ്രഭാഷണം നടത്തും. സയ്യിദ്‌ യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ്‌ ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മലേഷ്യ എന്നിവര്‍ നേതൃത്വം നല്‍കും. മര്‍കസില്‍ മുന്‍കാലത്ത്‌ മാതൃകാപരമായി സേവനം നടത്തിയവരെ ചടങ്ങില്‍ ആദരിക്കും.
വൈകീട്ട്‌ 7 ന്‌ നടക്കുന്ന ആത്മീയ സമ്മേളനം നടക്കും. ഇ.സുലൈമന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും.
ചടങ്ങില്‍ കേരള മുസ്‌്‌ലിം ജമാഅത്തിന്റെ ജില്ലാ ഭാരവാഹികളെ മര്‍കസ്‌ ആദരിക്കും. സി.മുഹമ്മദ്‌ ഫൈസി, എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.കെ അഹ്‌്‌മദ്‌ കുട്ടി മുസ്‌്‌ലിയാര്‍ കട്ടിപ്പാറ, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, ഡോ.എ.പി അബ്ദുല്‍ ഹക്കീം അസ്‌ഹരി, പേരോട്‌ അബ്ദുറഹ്‌്‌മാന്‍ സഖാഫി എന്നിവര്‍ സംബന്ധിക്കും.
അയ്യായിരത്തിലധികം സഖാഫികള്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.


SHARE THE NEWS