മര്‍കസ് സമ്മേളനം: കോഴിക്കോട് ജില്ലാ ലീഡേഴ്സ് കമ്മ്യൂണ്‍ പ്രൗഢമായി

0
584
മർകസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ ലീഡേഴ്‌സ് കമ്മ്യൂൺ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കുന്നമംഗലം: ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളന ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ ലീഡേഴ്സ് കമ്മ്യൂണ്‍ പ്രൗഢമായി. മര്‍കസില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട് ജില്ലയിലെ സുന്നി സംഘടനാ നേതൃത്വം വഹിക്കുന്ന പ്രധാന ഭാരവാഹികള്‍ പങ്കെടുത്തു. സമസ്ത സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ടി.കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് കെ.വി തങ്ങള്‍ ഫറോഖ്, വിക്ടറി സിദ്ധീഖ് ഹാജി, അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍, ജി അബൂബക്കര്‍, സി എം യൂസുഫ് സഖാഫി, കലാം മാവൂര്‍, ഹാമിദ് അലി സഖാഫി, ശരീഫ് സഖാഫി താത്തൂര്‍, അഫ്‌സല്‍ കൊളാരി, നാസര്‍ ചെറുവാടി പ്രസംഗിച്ചു. എ പി അന്‍വര്‍ സഖാഫി സ്വാഗതവും ശംസുദ്ധീന്‍ പെരുവയല്‍ നന്ദിയും പറഞ്ഞു.


SHARE THE NEWS