കോവിഡ് 19, മെഡിക്കൽ കോളേജിന് അവശ്യവസ്തുക്കൾ നൽകും: കാന്തപുരം

0
2475

കോഴിക്കോട്: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സജ്ജീകരണങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഇ ആർ രാജേന്ദ്രനുമായി  മർകസിൽ വെച്ചു നടത്തിയ ചർച്ചയിൽ , നിലവിലെ സാഹചര്യത്തിൽ ഐസൊലേഷൻ വാർഡിലേക്ക് ആവശ്യമായി വരുന്ന വി.പി.ഇ കിറ്റുകൾ, ജോലിക്കാരെ കൊണ്ടുപോവാനുള്ള വാഹനസൗകര്യം എന്നിവ മർകസ് നൽകാമെന്ന് കാന്തപുരം അറിയിച്ചു. മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം തലവൻ കെപി സുനിൽ കുമാർ, ഡോ. ഡാനിഷ്, ഡെർമിറ്റോളജി പ്രൊഫ  ഡോ. ഇ.എൻ അബ്ദുല്ലത്തീഫ്, ലൈസൺ ഓഫീസർ ഹംസ, സഹായി വാദിസലാം ജന. സെക്രട്ടറി കെ.എ നാസർ ചെറുവാടി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.