
കുന്നമംഗലം: മര്‍കസ് സമ്മേളനത്തിന്റെ ആരവമുയർത്തി കുന്നമംഗലം സോണ്‍ എസ്.വൈ.എസ് ഹൈവേ മാര്‍ച്ച് ആവേശമായി. പടനിലത്തു നിന്നും ആരംഭിച്ച മാര്‍ച്ച് മര്‍കസില്‍ സമാപിച്ചു. എസ്.വൈ.എസ് യൂണിറ്റ് ഭാരവാഹികളും സര്‍ക്കിള്‍, സോണ്‍ എക്സിക്യൂട്ടിവ് അംഗങ്ങളും ടീം ഒലീവ് മെമ്പര്‍മാരും ഉൾപ്പെടെ നൂറുകണക്കിന് പേർ മാര്‍ച്ചില്‍ അണിനിരന്നു.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സ്ഥാപന സാരഥികളും നേതാക്കളും ചേര്‍ന്ന് ഹൈവേ മാര്‍ച്ചിന് സ്വീകരണം നല്കി. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, സി.പി ഉബൈദുല്ല സഖാഫി, കെ.ടി ഇസ്മായില്‍ സഖാഫി പെരുമണ്ണ സ്വീകരണ സംഗമത്തിൽ പ്രസംഗിച്ചു.
മാർച്ചിന് ഇബ്റാഹീം സഖാഫി താത്തൂര്‍, സയ്യിദ് ഫസല്‍ ഹാഷിം സഖാഫി, ശംസുദ്ധീന്‍ പെരുവയല്‍, എം.ടി ശിഹാബുദ്ധീന്‍ അസ്ഹരി, മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, ബഷീര്‍ വെള്ളായിക്കോട്, നവാസ് കുതിരാടം, സൈനുദ്ധീന്‍ നിസാമി, ശംസുദ്ധീന്‍ സഖാഫി, ദുല്‍കിഫ്ലി സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഏപ്രിൽ 9 മുതൽ 12 വരെയാണ് സമ്മേളനം നടക്കുന്നത്