കുറ്റിച്ചിറ ജിഫ്‌രി ഉറൂസ് ഇന്ന് മർകസ് ഓൺലൈനിൽ

0
508
SHARE THE NEWS

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കോഴിക്കോട് കുറ്റിച്ചിറ ജിഫ്‌രി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ശൈഖ് ജിഫിരി (റ) തങ്ങളുടെ 219-ാമത്  ഉറൂസ് മുബാറക് മർകസ് ഓൺലൈനിലൂടെ  ഇന്ന് (ബുധൻ) രാത്രി  8.30 മുതൽ നടക്കുന്നു. കുറ്റിച്ചിറ ജിഫ്‌രി ഹൌസും മർകസും സംയുക്തമായി സംഘടിപ്പിക്കുന്ന ഉറൂസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ചരിത്രപണ്ഡിതൻ ഡോ ഹുസൈൻ രണ്ടത്താണി, അബൂബക്കർ സഖാഫി വെണ്ണക്കോട് എന്നിവർ സംസാരിക്കും. മർകസ് യൂട്യൂബ് പേജായ www.youtube.com/markazonline വഴി പരിപാടി സംപ്രേക്ഷണം ചെയ്യും.


SHARE THE NEWS