കുവൈത്ത്‌, ഒമാന്‍ പ്രവാസി സംഗമം നടന്നു

0
439

കുന്നമംഗലം: ഒമാന്‍, കുവൈത്ത്‌ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മര്‍കസ്‌ പ്രവര്‍ത്തകരുടെ സംഗമം മര്‍കസ്‌ റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ നടന്നു. രാവിലെ പത്തിന്‌ തുടങ്ങിയ ഗള്‍ഫ്‌ സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. വി.പി.എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ സി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഡോ. അബ്ദുസ്സലാം, സി.പി ഉബൈദുള്ള സഖാഫി, മര്‍സൂഖ്‌ സഅദി, ഒമര്‍ ഹാജി, അഡ്വ തന്‍വീര്‍ കൊയിലാണ്ടി സംബന്ധിച്ചു. ഇന്ന്‌ രാവിലെ പത്തിന്‌ ഖത്തര്‍ ഗള്‍ഫ്‌ സംഗമവും ഉച്ചക്ക്‌ ശേഷം മര്‍കസ്‌ അലുംനി പ്രവാസി സംഗമവും നടക്കും. പേര്‌ രജിസ്റ്റര്‍ ചെയ്യാത്തവര്‍ 9846311166, 9846311177 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ ഗള്‍ഫ്‌ ഡസ്‌ക്‌ കോര്‍ഡിനേറ്റര്‍ ബഷീര്‍ പാലാഴി അറിയിച്ചു.