നോളജ് സിറ്റിയില്‍ നാലാമത്തെ ടവറിന്റെ ശിലാസ്ഥാപനം നടത്തി; ലാന്‍ഡ്മാര്‍ക് വില്ലേജ് നിര്‍മാണം ത്വരിതഗതിയില്‍

0
382
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ പാര്‍പ്പിട സമുച്ചയമായ ലാന്‍ഡ്മാര്‍ക് വില്ലേജിന് ഇത് ചരിത്ര മുഹൂര്‍ത്തം. ലാന്‍ഡ്മാര്‍ക് വില്ലേജിലെ നാലാമത്തെ ടവറിന്റെ ശിലാസ്ഥാപന കര്‍മം പ്രൗഢമായ ചടങ്ങില്‍ നടന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് നോളജ് സിറ്റി ചെയര്‍മാനുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ശിലാസ്ഥാപന കര്‍മത്തിന് നേതൃത്വം നല്‍കി. നോളജ് സിറ്റിയുടെ പ്രധാന ഘടകങ്ങളിലൊന്നായ ലാന്‍ഡ്മാര്‍ക് വില്ലേജിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുവെന്നത് ഈ പ്രൊജക്ടിന്റെ വിജയമാണെന്ന് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് അദ്ധേഹം പറഞ്ഞു.

ലാന്‍ഡ്മാര്‍ക് വില്ലേജ് നോളജ് സിറ്റിയില്‍ നിര്‍മിക്കുന്ന ആറ് റസിഡന്‍ഷ്യല്‍ ടവറുകളില്‍ നാലാമത്തെ ടവറിന്റെ ശിലാസ്ഥാപനമാണ് ഇന്നലെ നടന്നത്. ഇരുപത് നിലകളിലായി നിര്‍മിക്കുന്ന ടവറില്‍ പൂര്‍ണമായും റസിഡന്‍ഷ്യല്‍ അപ്പാര്‍ട്മെന്റുകളാണുള്ളത്. രണ്ട് റൂമുകളും ഹാളും കിച്ചണും അടങ്ങുന്ന 2BHK അപ്പാര്‍ട്മെന്റുകളാണ് നിര്‍മിക്കുന്നത്. 2024 ഡിസംബറോടെ ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ലാന്‍ഡ്മാര്‍ക് വില്ലേജ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു. ഇരുപത് ഏക്കറിലാണ് ലാന്‍ഡ്മാര്‍ക് വില്ലേജ് അണിഞ്ഞൊരുങ്ങുന്നത്. ആറ് ടവറുകളിലായി 1 BKH, 2 BHK, 3 BHK അപ്പാര്‍ടുമെന്റുകളും ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ഓഫീസ് സ്‌പേസുകളും ഉള്‍കൊള്ളുന്ന ബൃഹത്തായ പ്രൊജക്ടാണ് ലാന്‍ഡ്മാര്‍ക്ക് വില്ലേജ്. 1334 ഫ്‌ളാറ്റുകളും 60 മറ്റു സ്‌പേസുകളും അടക്കം 1394 യൂനിറ്റുകളാണ് ലാന്‍ഡ്മാര്‍ക് വില്ലേജ് നിര്‍മ്മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ ആദ്യ ടവറിന്റെ ഹാന്‍ഡിംഗ് ഓവര്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. വിവിധ കുടുംബങ്ങള്‍ ഇതിനകം സിറ്റിയുടെ ഭാഗമായി മാറിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്നോറോളം ഫാമിലികളെ ഈ സിറ്റിയുടെ ഭാഗമാക്കാന്‍ ലാന്‍ഡ്മാര്‍കിന് സാധിക്കുമെന്നും അദ്ധേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഹരിത നഗരമെന്ന കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരവും ലാന്‍ഡ്മാര്‍ക് വില്ലേജിന് ലഭിച്ചിട്ടുണ്ട്.

ലാന്‍ഡ്മാര്‍ക് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍കുമാര്‍, മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുല്‍ സലാം, ലാന്‍ഡ്മാര്‍ക് ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, ലാന്‍ഡ്മാര്‍ക് പ്രൊജക്ട് ഹെഡ് ശബീര്‍ അലി ഇല്ലിക്കല്‍. അഡ്വ.തന്‍വീര്‍ ഒമര്‍, അക്ബര്‍ സാദിഖ്, എന്നിവര്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു.


SHARE THE NEWS