Wednesday, November 13, 2019

ത്രിദിന മീലാദ് പ്രഭാഷണത്തിന് മെംസ് ഇന്റര്‍നാഷണലില്‍ ഇന്ന് തുടക്കം

കാരന്തൂര്‍: മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ദി മഹബ്ബ മീലാദ് ക്യാമ്പയിന്‍ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണത്തിന് ഇന്ന് (ചൊവ്വ) തുടക്കം. സ്‌കൂള്‍ ക്യാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മൂന്നു ദിവസങ്ങളിലായി മസ്ഊദ് സഖാഫി ഗൂഢല്ലൂര്‍, റഹ്മത്തുള്ള സഖാഫി എളമരം, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രഭാഷണം...

മര്‍കസ് അല്‍ മുനവ്വറ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു

കരുനാഗപ്പള്ളി: മണപ്പള്ളി മര്‍കസ് അല്‍ മുനവ്വറ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിന് വേണ്ടി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വ്വഹിച്ചു. പി.കെ ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. മര്‍കസ് അല്‍ മുനവ്വറയില്‍ നിന്ന് ഹയര്‍...

മര്‍കസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കെ.എം.സി.ടി ആയുര്‍വേദ മെഡിക്കല്‍ കോളജുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് മര്‍കസ് അക്കാദമിക് പ്രൊജക്ട് ഡയറക്ടര്‍ പ്രൊഫ. ഉമറുല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ റഷീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍...

നബിദിനാഘോഷ പരിപാടികളില്‍ പ്രവാചക സന്ദേശം കൈമാറണം: സഖാഫി ശൂറ കേന്ദ്ര കൗണ്‍സില്‍

കാരന്തൂര്‍: മാസങ്ങളുടെ തയ്യാറെടുപ്പും സാമ്പത്തിക ചെലവുകളും ഉപയോഗപ്പെടുത്തി മഹല്ലുകള്‍ തോറും വ്യാപകമായി നടത്തപ്പെടുന്ന നബിദിനാഘോഷ പരിപാടികള്‍ കേവലം കലാ പരിപാടികളിലും ഘോഷയാത്രയിലും മാത്രമായി ഒതുക്കാതെ പ്രവാചക സന്ദേശങ്ങള്‍ സമൂഹത്തിനു കൈമാറാനുള്ള പ്രധാന വേദിയാക്കി മാറ്റണമെന്ന് സഖാഫി ശൂറ കേന്ദ്ര കൗണ്‍സില്‍ ആവശ്യപ്പെട്ടു. തൊഴില്‍ പ്രോത്സാഹനം,...

മര്‍കസ് സമ്മേളന ഗള്‍ഫ്തല പ്രചാരണോദ്ഘാടനം പ്രൗഢമായി

മദീന: 2020 ഏപ്രില്‍ 9, 10, 11, 12 തിയ്യതികളില്‍ മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഗള്‍ഫ്തല പ്രചരണ പരിപാടികളുടെ ഉദ്ഘാടനം മദീനയില്‍ നടന്നു. മര്‍കസ് സമ്മേളന സ്വാഗത സംഘം പ്രചാരണ വിഭാഗം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയില്‍...

ബാബരി മസ്‌ജിദ്‌ ; കോടതി വിധിയെ സംയമനത്തോടെ കാണണം: കാന്തപുരം

കോഴിക്കോട്: ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ സുപ്രീം കോടതിയുടെ അന്തിമവിധിയെ സംയമനത്തോടെ കാണണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നിയമ സംവിധാനത്തെ അംഗീകരിക്കുക ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. വിധിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടങ്ങള്‍ ജനാധിപത്യ സംവിധാങ്ങള്‍ക്കും നിയമ...

മര്‍കസ് ഗ്രീന്‍വാലി അലുംനി മീറ്റ് സംഘടിപ്പിച്ചു

മുക്കം: മരഞ്ചാട്ടിയിലെ മര്‍കസ് ഗ്രീന്‍വാലി സംഘടിപ്പിച്ച സ്വീറ്റ് മെമ്മറീസ് അലുംനി മീറ്റ് പ്രൗഢമായി. രണ്ടു പതിറ്റാണ്ടിടിനിടയില്‍ ഗ്രീന്‍വാലിയില്‍ പഠനം പൂര്‍ത്തിയാക്കിയ ആയിരത്തോളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. അനാഥ-അഗതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ താമസ ചിലവുകള്‍ പൂര്‍ണ്ണമായി ഏറ്റെടുത്തു മര്‍കസ് നടത്തുന്ന ഗ്രീന്‍വാലിയിലൂടെ നിരവധി പ്രതിഭാശാലികളായ വനിതകളെയാണ് വാര്‍ത്തെടുക്കാന്‍...

സത്യാനന്തര കാലത്ത് മാധ്യമപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞത്: അഭിലാഷ് മോഹനൻ

കുന്നമംഗലം: മാധ്യമ വിശാരദര്‍ സത്യാനന്തര കാലം എന്ന് വിശേഷിപ്പിക്കുന്ന ഇക്കാലത്ത് മാധ്യമപ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ പറഞ്ഞു. മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിക്കും വാര്‍ത്താ...

മർകസ് ഇഹ്‌റാം: ട്രൈനേഴ്‌സ് ശിൽപശാല നവംബർ 9ന്

കോഴിക്കോട്: മര്‍കസ് ഇഹ്‌റാം സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ്, ട്രെയിനിംഗ് കൗണ്‍സിലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്കും നിലവില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കും വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ ഒമ്പതിന് രാവിലെ 9:30 മുതല്‍ 4:30 വരെ പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും IIT മുംബൈയില്‍ സ്റ്റുഡന്‍സ് കൗണ്‍സിലറുമായ...

പ്രവാചക സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു സഹവര്‍ത്തിത്തം വളര്‍ത്തുക: കാന്തപുരം

കാരന്തൂര്‍: മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ സഹവര്‍ത്തിത്തം വളര്‍ത്തണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച അല്‍ മൗലിദുല്‍ അക്ബര്‍ പ്രകീര്‍ത്തന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്നേഹവും കരുണയും വ്യക്തിത്വത്തിന്റെ ഭാഗമായി നബി പഠിപ്പിച്ചു. സമാധാനവും സഹിഷ്ണുതയുമാണ് 63...

Recent Posts