Wednesday, November 13, 2019

പ്രകീര്‍ത്തനശോഭയില്‍ മര്‍കസ്; പതിനായിരങ്ങള്‍ പങ്കെടുത്ത മൗലിദ് സമ്മേളനം ധന്യം

കോഴിക്കോട്: ഇന്നലെ പുലര്‍ച്ചയോടെ മര്‍കസില്‍ ആരംഭിച്ച അല്‍ മൗലിദുല്‍ അക്ബര്‍ പ്രകീര്‍ത്തന സമ്മേളനത്തിന് ധന്യമായ പര്യവസാനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന മാസത്തിലെ ആഘോഷ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം തന്നെ നൂറുകണക്കിന് വിശ്വാസികള്‍ എത്തിയിരുന്നു. പുലര്‍ച്ചയോടെ...

രാജ്യത്തെ ഏറ്റവും വലിയ മൗലിദ് സംഗമം നാളെ മര്‍കസില്‍

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ മൗലിദ് സംഗമം അല്‍ മൗലിദുല്‍ അക്ബര്‍ പാരായണവും അഹ്ദലിയ്യ-ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സമ്മേളനവും നാളെ (തിങ്കള്‍) മര്‍കസില്‍ നടക്കും. സുബഹി നിസ്‌കാരാനന്തരം ആരംഭിക്കുന്ന മൗലിദ് പാരായണത്തിന് സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ശഅറ് മുബാറക് ദര്‍ശന...

സഖാഫീസ് സംയുക്ത ലീഡേഴ്‌സ് മീറ്റ് തിങ്കളാഴ്ച

കാരന്തൂര്‍: സഖാഫീസ് സ്‌കോളേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം 4ന് സഖാഫീസ് സംസ്ഥാന സംയുക്ത ലീഡേഴ്സ് മീറ്റ് മര്‍കസില്‍ നടക്കും. മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ സഖാഫി ശൂറ അഡൈസറി...

മർകസ് ഇഹ്‌റാം: ട്രൈനേഴ്‌സ് ശിൽപശാല നവംബർ 9ന്

കോഴിക്കോട്: മര്‍കസ് ഇഹ്‌റാം സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ്, ട്രെയിനിംഗ് കൗണ്‍സിലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്കും നിലവില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കും വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ ഒമ്പതിന് രാവിലെ 9:30 മുതല്‍ 4:30 വരെ പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും IIT മുംബൈയില്‍ സ്റ്റുഡന്‍സ് കൗണ്‍സിലറുമായ...

വിദ്യാർഥികാലം ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു: സി മുഹമ്മദ് ഫൈസി

കോഴിക്കോട്:  വിദ്യാർത്ഥികാലത്തെ വായനകളും അറിവു സമ്പാദന രീതികളും സൗഹൃദങ്ങളും  ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക ഘടകമാണെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ്  ഫൈസി പറഞ്ഞു. മർകസ് റൈഹാൻ വാലിയിൽ സംഘടിപ്പിച്ച മഴവിൽ കൂട്ടം ത്വയ്‌ബ സംസ്ഥാന തല ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...

യഹ്‌യക്ക് കണ്ണീരോടെ യാത്രയയപ്പ്: ജനാസ നിസ്‌കാരത്തിന് കാന്തപുരം നേതൃത്വം നൽകി

കോഴിക്കോട്: കഴിഞ്ഞ ദിവസം  വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട പൂനൂർ മർകസ് ഗാർഡൻ സ്‌കൂൾ ഓഫ്‍ മാനേജ്‌മെന്റ് വിദ്യാർത്ഥിയും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ ട്രഷറർ കൊളപ്പറമ്പ്  ഇ.എം.അബ്ദുൽ അസീസ് മൗലവിയുടെ മകനുമായ മുഹമ്മദ്  യഹ്‌യക്ക് കണ്ണീരോടെ സഹപാഠികളും കുടുംബങ്ങളും വിടനൽകി. പത്താം ക്‌ളാസുകാരനായ  മുഹമ്മദ്...

പുണ്യ റബീഇനെ വരവേറ്റ് മര്‍കസ് നോളജ് സിറ്റി

നോളജ്സിറ്റി: പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ വരവേറ്റ് മര്‍കസ് നോളജ് സിറ്റിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. റബീഅ് കാമ്പയിന്‍ സിതാഇശിന് തുടക്കം കുറിച്ച് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. ഒഫാര്‍ക്കിനോ സിറ്റി സോള്‍ സെലബ്രേഷന്‍,...

ഷാര്‍ജ പുസ്തകോത്സവം: മര്‍കസ് പവലിയന്‍ ഉദ്ഘാടനം ചെയ്തു

അറബ് ലോകത്തെ പുസ്തക വസന്തമായി അറിയപ്പെടുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ആരംഭിച്ച മര്‍കസ് പവലിയന്‍ ശ്രദ്ധേയമാകുന്നു.

അൽ മൗലിദുൽ അക്ബർ നവംബർ 4-ന് മർകസിൽ

കോഴിക്കോട്: ഒരു മാസം നീണ്ടുനില്‍ക്കുന്ന റബീഉല്‍ അവ്വല്‍ കാമ്പയിന് മര്‍കസില്‍ തുടക്കമായി. റബീഉല്‍ അവ്വല്‍ പരിപാടികളുടെ ഭാഗമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ രചിച്ച അല്‍ മൗലിദുല്‍ അക്ബര്‍ പാരായണം നവംബര്‍ 4 തിങ്കളാഴ്ച മര്‍കസില്‍ നടക്കും. സുബഹി നിസ്‌കാരാനന്തരം ആരംഭിക്കുന്ന ചടങ്ങിന് സമസ്ത...

ഷാര്‍ജ ബുക് ഫെയര്‍; പവലിയനൊരുക്കി മര്‍കസ്

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പവലിയനൊരുക്കി മര്‍കസും പങ്കാളികളാകുന്നു.

Recent Posts