Wednesday, November 13, 2019

മര്‍കസ് ഐ.ടി.ഐ വയര്‍മാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

കുന്നമംഗലം: മര്‍കസ് ഐ.ടി.ഐയില്‍ 2003ല്‍ പഠനം പൂര്‍ത്തിയാക്കിയ വയര്‍മാന്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. പതിനാറ് വര്‍ഷത്തിന് ശേഷമാണ് കലാലയ അനുഭവങ്ങള്‍ പങ്കുവെച്ച് സംഗമം നടത്തിയത്. അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഴയകാല അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. സ്ഥാനപനത്തിലേക്ക്...

മർകസ് ഗ്രീൻവാലി അലുംനി മീറ്റ് നവംബർ 3ന്

കോഴിക്കോട്: മരഞ്ചാട്ടി മർകസ് ഗ്രീൻ വാലി പൂർവ്വ വിദ്യാർത്ഥിനികളുടെ അലുംനി മീറ്റ് നവംബർ 3 ഞായറാഴ്ച നടക്കും. 1994 മുതൽ മരഞ്ചാട്ടിയിൽ പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾ പങ്കെടുക്കുന്ന പരിപാടിയിൽ മർകസ് നേതാക്കൾ സംബന്ധിക്കും. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9072500425

ആസാമിൽ മർകസ് നിയമസഹായം; രണ്ടാംഘട്ടം പൂർത്തീകരിച്ചു

ആസാമിൽ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനു മർകസ് ലോ കോളജ്‌ ലീഗൽ എയ്ഡ് ക്ലിനിക്കിനു കീഴിൽ നടത്തി വരുന്ന ലീഗൽ എയ്ഡ് പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം പൂർത്തിയായി.

അലീഗഡ് പ്രബന്ധ രചന: ദേശീയ തലത്തിൽ രണ്ടാം സ്ഥാനം മദീനതുന്നൂറിന്

അലീഗഡ് മുസ്ലിം യൂനിവേഴ്സിറ്റി ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരത്തിൽ മർകസ് സെന്റർ ഓഫ് എക്സലൻസ് മദീനതുന്നൂർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് വിദ്യാർത്ഥി എം.അബ്ദുൽ ഫത്താഹ് ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടി.

ധിഷണയും പ്രാപ്തിയുമുള്ള നേതൃത്വം കേരള മുസ്‌ലിംകളുടെ ശക്തി: ഗവർണർ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന മർകസിന്റെ പ്രവർത്തങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കൈറോയിൽ ആരംഭിച്ച ആഗോള ഫത്‌വ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി സി മുഹമ്മദ് ഫൈസി പങ്കെടുക്കുന്നു.

ആഗോള ഫത്‌വ സമ്മേളനം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ മേൽനോട്ടത്തിൽ കൈറോയിൽ ആരംഭിച്ച അഞ്ചാമത് അന്താരാഷ്ട്ര ഫത് വ കോൺഫറൻസിൽ മർകസ് ജനറൽ മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു.

72 ദിവസങ്ങള്‍ക്കു ശേഷം ഉമ്മയുടെ ശബ്ദം കേള്‍ക്കാനായി; സന്തോഷത്തിന്റെ ഈ ഫോണ്‍ വിളിക്ക് മധുരമേറെ

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ മുതല്‍ മര്‍കസ് ബോയ്സ് ഹൈസ്‌കൂളിലെ കശ്മീരി വിദ്യാര്‍ഥികള്‍ വാച്ചിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു, 12 മണിയാകാന്‍. കശ്മീരിന്റെ പ്രത്യക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം 72 ദിവസങ്ങളായി അവര്‍ക്ക് വീട്ടിലേക്കു ബന്ധപ്പെടാനേ കഴിഞ്ഞിരുന്നില്ല. 12 മണിയായി. വിദ്യാര്‍ത്ഥികളുടെ...

കാന്തപുരം ഗവർണറുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാര്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.

ഇത്തിഹാദുല്‍ ജാമിഅയുമായി മര്‍കസ് അക്കാദമിക സഹകരണത്തിന് ധാരണയായി

കോഴിക്കോട്: അറബ് യൂണിവേഴ്സിറ്റികളുടെ കൂട്ടായ്മയായ ഇത്തിഹാദു ജാമിആതില്‍ അറബിയ്യയുമായി മര്‍കസ് അക്കാദമിക സഹകരണത്തിന് ധാരണയായി. അമ്മാനിലെ ഇത്തിഹാദുല്‍ ജാമിഅ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഇത്തിഹാദുല്‍ ജാമിഅ സെക്രട്ടറി ജനറല്‍ ഡോ. അംറ് സലാം എന്നിവര്‍ എം.ഒ.യുവില്‍...

മര്‍കസ് 43-ാം വാര്‍ഷിക സമ്മേളന തിയ്യതിയില്‍ മാറ്റം

കോഴിക്കോട്: 2020 ഏപ്രില്‍ 3,4, 5 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനം സൗകര്യാര്‍ത്ഥം 2020 ഏപ്രില്‍ 9,10, 11,12 ദിവസങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇത് സംബന്ധമായി മര്‍കസില്‍ ചേര്‍ന്ന യോഗം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ്...

Recent Posts