ആവേശമായി ലീഡേഴ്സ് കമ്മ്യൂണുകള്‍: മര്‍കസ് സമ്മേളന പ്രചാരണം സംസ്ഥാനത്ത് സജീവം

0
615
മര്‍കസ് സമ്മേളന ഭാഗമായി കണ്ണൂരില്‍ നടന്ന ലീഡേഴ്സ് കമ്മ്യൂണില്‍ വി.പി.എം ഫൈസി വില്യാപ്പള്ളി മുഖ്യപ്രഭാഷണം നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണം സംസ്ഥാനത്ത് സജീവമാകുന്നു. ജില്ലാ നേതൃ സംഗമം, സഖാഫി ശൂറാ സംഗമങ്ങള്‍ എന്നിവ ഇതിനകം പൂര്‍ത്തിയായി. നിലവില്‍ ജില്ലാതലത്തില്‍ നടന്നു വരുന്ന ലീഡേഴ്സ് കമ്മ്യൂണുകളില്‍ ജില്ലകളിലെയും സോണുകളിളെയും വിവിധ സുന്നി സംഘടനാ ഭാരവാഹികള്‍ക്ക് സമ്മേളന പദ്ധതികള്‍ കൃത്യമായി പകര്‍ന്നു നല്‍കുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറു സോണുകളില്‍ പ്രചാരണ സമ്മേളനങ്ങളും നടന്നുവരികയാണ്. യൂണിറ്റ്, സെക്ടര്‍, റേഞ്ച് തലങ്ങളില്‍ ഇനി സമ്മേളന പ്രചാരണ ദിനങ്ങളാണ്.
ഇന്നലെ കണ്ണൂര്‍ അബ്റാറില്‍ നടന്ന ലീഡേഴ്സ് കമ്മ്യൂണ്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്യാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യു.സി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹകീം സഅദി, ഹാമിദ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് സഅദി, അബ്ദുല്ലക്കുട്ടി ബാഖവി, അശ്റഫ് സഖാഫി കടവത്തൂര്‍, മുഹമ്മദലി ഹാജി, അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ് സഖാഫി ചൊക്ലി, ദുല്‍കിഫില്‍ സഖാഫി പ്രസംഗിച്ചു.
വയനാട്ടില്‍ ജില്ലാ കമ്മ്യൂന്‍ കെ.ഒ അഹമ്മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സഖാഫി പന്നൂര്‍ വിഷയം അവതരിപ്പിച്ചു. മജീദ് തലപ്പുഴ, കെ.എസ്.മുഹമ്മദ് സഖാഫി, ചെറുവേറി മുഹമ്മദ് സഖാഫി, മുഹമ്മദ് അലി സഖാഫി പുറ്റാട്, ജസീല്‍ പരിയാരം, മജീദ് സഖാഫി മങ്ങാട് എന്നിവര്‍ സംബന്ധിച്ചു.


SHARE THE NEWS