മര്‍കസ് സമ്മേളനം: ലീഡേഴ്സ് കമ്മ്യൂണ്‍ ഇന്ന് കണ്ണൂരില്‍

0
459
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലകളില്‍ പ്രാസ്ഥാനിക നേതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ലീഡേഴ്സ് കമ്മ്യൂണ്‍ പുരോഗമിക്കുന്നു. കണ്ണൂര്‍ ജില്ലാ ലീഡേഴ്സ് കമ്മ്യൂണ്‍ ഇന്ന്(വ്യാഴം) വൈകുന്നേരം 4 മണിക്ക് അബ്റാര്‍ സുന്നി സെന്ററില്‍ നടക്കും. മര്‍കസ് സമ്മേളന പ്രചാരണ സമിതി ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. വി.പി.എം ഫൈസി വില്യാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. നാളെ(വെള്ളി) മലപ്പുറം വെസ്റ്റ് ജില്ല ലീഡേഴ്‌സ് കമ്മ്യൂണ്‍ വൈകുന്നേരം നാല് മണിക്ക് എടരിക്കോട് യൂത്ത് സെന്ററില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍, ജില്ലാ മര്‍കസ് സമ്മേളന ഭാരവാഹികള്‍, സോണുകളിലെ സമ്മേളന സമിതി അംഗങ്ങള്‍, ജില്ലയില്‍ നിന്നുള്ള സുന്നി സംഘടന സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ എന്നിവരാണ് ലീഡേഴ്സ് കമ്യൂണുകളില്‍ പങ്കെടുക്കുന്നത്.


SHARE THE NEWS