മര്‍കസ് സമ്മേളനം: ലീഡേഴ്സ് കമ്മ്യൂണ്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

0
834
SHARE THE NEWS

കോഴിക്കോട്: ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലകളില്‍ നടക്കുന്ന ലീഡേഴ്സ് കമ്മ്യൂണിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്(വ്യാഴം) നടക്കും. ഉച്ചക്ക് 3 മണിക്ക് കളമശ്ശേരി യൂത്ത് സ്‌ക്വയറില്‍ നടക്കുന്ന എറണാകുളം ജില്ലാ ലീഡേഴ്സ് കമ്മ്യൂണ്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. പ്രമുഖ സുന്നി നേതാക്കള്‍ നേതൃത്വം നല്‍കും.

കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍, ജില്ലാ മര്‍കസ് സമ്മേളന ഭാരവാഹികള്‍, സോണുകളിലെ സമ്മേളന സമിതി അംഗങ്ങള്‍, ജില്ലയില്‍ നിന്നുള്ള സുന്നി സംഘടന സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ എന്നിവരാണ് ലീഡേഴ്സ് കമ്യൂണുകളില്‍ പങ്കെടുക്കുന്നത്. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സോണുകളിലും സെക്ടറുകളിലും യൂണിറ്റുകളിലും നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്യും. ലീസേഴ്ഷ് കമ്മ്യൂണ്‍ കാഴിക്കോട് ജില്ലയുടേത് ഫെബ്രുവരി 9നും വയനാട് 11നും കണ്ണൂര്‍ 13 നും, മലപ്പുറം ഈസ്റ്റ്-വെസ്റ്റ് ഫെബ്രുവരി 14നും, തൃശൂര്‍ 15നും ആലപ്പുഴ, കോട്ടയം, കൊല്ലം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുടേത് 16നും നടക്കും.

വിവിധ ജില്ലകളില്‍ സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, മജീദ് കക്കാട്, കലാം മാവൂര്‍ നേതൃത്വം നല്‍കും.


SHARE THE NEWS