മര്‍കസ് ലോ കോളജില്‍ സെമിനാര്‍ പരമ്പര ഇന്ന് മുതല്‍

0
213

കോഴിക്കോട്: മര്‍കസ് ലോ കോളജിന്റെ ആഭിമുഖ്യത്തില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ലക്‌സ് ലോക്കി(lex loci )വെബിനാര്‍ പരമ്പര ഇന്ന്(തിങ്കള്‍) ആരംഭിക്കും. ഭരണഘടനാനിയമം, ക്രിമിനല്‍ നിയമം, നിയമ ശാസ്ത്രം എന്നീ മൂന്നു വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. ഇന്ന് നടക്കുന്ന പരിപാടിയില്‍ ഭരണഘടന; വിമര്‍ശവും നിന്ദയും എന്ന വിഷയത്തില്‍ അഡ്വ: ദീപിക സിംഗ് റജാവത് പ്രഭാഷണം നടത്തും. ജസ്റ്റിസ്: കമാല്‍ പാഷ, ജസ്റ്റിസ്: വി. രാം കുമാര്‍, അഡ്വ: ആസഫലി, ഡോ: പി.സി ജോണ്‍, ആര്‍.കെ ബിജു, ഡോ: ഹരി ഗോവിന്ദ്, അഡ്വ: ജോണ്‍ എസ്‌റാല്‍ഫ്, ഡോ: അഞ്ജു എന്‍.പിള്ള, അബ്ദുല്‍ സമദ് സി തുടങ്ങിയവര്‍ പങ്കെടുക്കും.