ളിയാഫ കോര്‍ഡിനേഴ്സ് മീറ്റ് സമാപിച്ചു

0
489
ളിയാഫ കോര്‍ഡിനേഴ്സ് മീറ്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ളിയാഫ’ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍മാരുടെ സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ മഹല്ലുകളില്‍ ഇസ്ലാമികമായ തനിമ നിലനില്‍ക്കുന്നത് പണ്ഡിതന്മാരോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുന്ന ഉമറാക്കള്‍ കാരണമാണെന്നു അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെയുള്ള തിയ്യതികളില്‍ ഓരോ ജില്ലകളിലെയും പൗരപ്രമുഖരും മഹല്ല് നേതാക്കള്‍ മര്‍കസിലെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി സംവദിക്കുന്ന സംഗമമാണ് ളിയാഫ. ജില്ലകളിലെയും സോണുകളിലെയും കോര്‍ഡിനേറ്റര്‍മാര്‍ മീറ്റില്‍ സംബന്ധിച്ചു.

വി.എം കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് സമ്മേളന സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.പി മൂസ ഹാജി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈന്‍ ബാഫഖി കൊയിലാണ്ടി, വള്ളിയാട് മുഹമ്മദ് അലി സഖാഫി, ഹസന്‍ സഖാഫി തറയിട്ടാല്‍, ലതീഫ് സഖാഫി പെരുമുഖം പ്രസംഗിച്ചു. ഇസ്സുദ്ധീന്‍ സഖാഫി പുല്ലാളൂര്‍ സ്വാഗതവും ശംസുദ്ധീന്‍ പെരുവയല്‍ നന്ദിയും പറഞ്ഞു.