മര്‍കസ് സമ്മേളനം: ളിയാഫ കോഡിനേറ്റേഴ്സ് മീറ്റ് നാളെ

0
559
SHARE THE NEWS

കോഴിക്കോട്: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ളിയാഫ’ പരിപാടിയുടെ കോഡിനേറ്റര്‍മാരുടെ സംഗമം നാളെ(ശനി) രാവിലെ 10 മുതല്‍ 1 മണി വരെ മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ നടക്കും. ഓരോ ജില്ലകളിലെയും പൗരപ്രമുഖരും മഹല്ല് നേതാക്കളും ഉമറാക്കളും മര്‍കസിലെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി സംവദിക്കുന്ന സംഗമമാണ് ളിയാഫ. ജില്ലാ, സോണ്‍ കോഡിനേറ്റര്‍മാരാണ് പങ്കെടുക്കേണ്ടത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. വി.എം കോയ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സി.പി ഉബൈദുല്ല സഖാഫി, അബൂബക്കര്‍ സഖാഫി പന്നൂര്‍, ലതീഫ് സഖാഫി പെരുമുഖം, ഇസ്സുദ്ധീന്‍ സഖാഫി സംബന്ധിക്കും.


SHARE THE NEWS