ലോക്ഡൗണ്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണം: കാന്തപുരം

0
945
SHARE THE NEWS

കോഴിക്കോട്: രാജ്യത്ത് സമ്പൂര്‍ണ്ണമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കട്ടെ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എല്ലാവരും പാലിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കോവിഡ് 19 മഹാമാരി ലോകമാകെ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദഗ്ധരായ ശാസ്ത്രജ്ഞന്മാര്‍ ഒരുമിച്ചു അഭിപ്രായപ്പെടുന്ന പ്രതിരോധ മാര്‍ഗമായ സംഘം ചേരാതിരിക്കുക, പൊതുവായി ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും മാറ്റിവെക്കുക, വിദേശങ്ങളില്‍ നിന്ന് വന്നവര്‍ 15 ദിവസം ക്വാറന്റൈനില്‍ ഇരിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ ഓരോരുത്തരും പൂര്‍ണ്ണമായി പാലിക്കണം: കാന്തപുരം പറഞ്ഞു.

സാധാരണ ജീവിതത്തില്‍ നിന്നുള്ള ഈ ഒറ്റപ്പെടല്‍ ഒരിക്കലും വിഷാദത്തിലേക്കു പോകാനിടയാവരുത്. തിരക്കുകകളില്‍ നിന്നുള്ള ഈ മാറിനില്‍ക്കല്‍ നമ്മുടെ ജീവിതത്തിനു കൃത്യമായ ക്രമീകരണവും ചിട്ടയും രൂപപ്പെടുത്താന്‍ നിമിത്തമാവണം. ഭക്ഷണശീലം ആരോഗ്യപ്രദമായവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ളതാവണം. അതോടോടൊപ്പം, നമ്മുടെ ചുറ്റുപാടുമുള്ളവരുടെ വിഷമങ്ങള്‍ കണ്ടറിയണം. സാധാരണ ജോലികള്‍ ചെയ്യുന്നവരുടെ ജീവിത മാര്‍ഗം തടസ്സപ്പെട്ടതിനാല്‍, അവര്‍ പ്രയാസത്തിലാണോ എന്ന് അന്വേഷിക്കണം. നേരിട്ടുള്ള സംഗമങ്ങള്‍ അസാധ്യമായതിനാല്‍ മൊബൈലും ഇന്റര്‍നെറ്റും അടക്കമുള്ളവയുടെ സാധ്യതകള്‍ നാം പ്രയോജനപ്പെടുത്തണം. എന്നാല്‍, ഇന്റര്‍നെറ്റിന്റെയും ടെലിവിഷന്റെയും അഡിക്റ്റായി മാറരുത്. ആരാധനയും വായനകളും വ്യായാമവും എല്ലാമായി ജീവിതത്തിന് നല്ലൊരു ശൈലി രൂപപ്പെടുത്തണം: കാന്തപുരം പറഞ്ഞു.

ഗ്രാമങ്ങളിലുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഗ്രാമീണ പ്രദേശങ്ങളിലുള്ളവര്‍ വിമുഖത പാലിക്കരുത്. പൂര്‍ണ്ണമായും വീട്ടില്‍ നില്‍ക്കണം. വിവാഹം പോലുള്ള ചടങ്ങുകള്‍ മാറ്റിവെക്കണം.

സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുന്നി പ്രസ്ഥാനം എല്ലാ വിധ പിന്തുണകളും അറിയിച്ചിട്ടുണ്ട്. നമ്മുടെ വോളണ്ടിയര്‍മാര്‍ സജീവമാണ്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഏത് കാര്യവും നിര്‍വ്വഹിക്കും: കാന്തപുരം പറഞ്ഞു.


SHARE THE NEWS