നോളജ് സിറ്റിയില്‍ ടാലന്‍മാര്‍ക്ക് മിനി സൂഖ് സോഫ്റ്റ് ലോഞ്ച് ചെയ്തു

0
497
SHARE THE NEWS

ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാതാക്കളായ ടാലന്‍മാര്‍ക്കിന്റെ നേതൃത്വത്തിലുള്ള മിനി സൂഖിന്റെ സോഫ്റ്റ് ലോഞ്ച്, മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു.

മര്‍കസ് നോളജ് സിറ്റിയിലെ കണ്‍വെന്‍ഷണല്‍ സെന്ററിലാണ് മിനി സൂഖ് പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി സിഇഒ. അബ്ദുല്‍ സലാം, ടാലന്‍മാര്‍ക്ക് ഡവലപ്പേഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ എം ഹബീബുറഹ്മാന്‍, ഡയറക്ടര്‍മാരായ ഹിബത്തുല്ല, എന്‍, മുഹമ്മദ് ശക്കീല്‍ ടി.കെ, മര്‍കസ് നോളജ് സിറ്റി സിഎഒ. തന്‍വീര്‍ ഒമര്‍, ടിപ്സ് ഡയറക്ടര്‍ മുഹമ്മദ് അലി എന്നിവരും പങ്കെടുത്തു.


SHARE THE NEWS