നോളജ് സിറ്റിയിലെ എം.ടവര്‍ ശിലാസ്ഥാപനം ഇന്ന്

0
932
SHARE THE NEWS

മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മ്മിക്കുന്ന പുതിയ സംരംഭമായ എം ടവറിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന് (വ്യാഴം) ശിലാസ്ഥാപനം നടത്തും. പതിനാറു നിലകളിലായി ഒന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി എകോമൗണ്ട് ബില്‍ഡേഴ്സ് നിര്‍മ്മിക്കുന്ന അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ സര്‍വീസ് അപ്പാട്‌മെന്റുകള്‍, ഓഫീസ് സൗകര്യങ്ങള്‍, റെസ്റ്റോറന്റ് തുടങ്ങി സൗകര്യങ്ങളുമുണ്ടാകും കൂടാതെ നോളജ് സിറ്റിയുടെകേന്ദ്ര ആസ്ഥാനവും എം ടവറി നുള്ളിലായിരിക്കും. അറബ്-യൂറോ വാസ്തുവിദ്യകള്‍ സമന്വയിപ്പിച്ചു നിര്‍മിക്കുന്ന എം.ടവര്‍ സമുച്ചയം മലബാറിന്റെ സാംസ്‌കാരിക-ടൂറിസം പദ്ധതികളില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കും.

രാവിലെ 10.30ന് ആരംഭിക്കുന്ന ചടങ്ങില്‍ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് അലി ബാഫഖി തങ്ങള്‍ തുടങ്ങിയ സാദാത്തുക്കള്‍ പ്രാര്‍ഥന നടത്തും. പേരോട് അബ്ദുറഹിമാന്‍ സഖാഫി, എ.പി മുഹമ്മദ് മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, തുടങ്ങിയ പണ്ഡിത പ്രമുഖര്‍ സംബന്ധിക്കും. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. നോളജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുല്‍ സലാം പദ്ധതി അവതരിപ്പിക്കും. എകോമൗണ്ട് മാനേജിങ് ഡയറക്റ്റര്‍ യഹ്യ സഖാഫി, ലാന്‍ഡ്മാര്‍ക് എം.ഡി അന്‍വര്‍ സാദാത്, ടാലന്മാര്‍ക് എം.ഡി ഹബീബ് റഹ്മാന്‍, ഫെസ്‌ക്കോ എം.ഡി ഷൗക്കത്ത് അലി, ലിമോ ടെക്‌സ് ചെയര്‍മാന്‍ മൊയ്ദീന്‍ കോയ, ഇംതിബിഷ് ഡയറക്ടര്‍ ഡോ.ഹാഫിസ് ശരീഫ് തുടങ്ങിയ നോളജ് സിറ്റിയുടെ പ്രമുഖ സ്ഥാപനങ്ങളുടെ അധികാരികള്‍ പങ്കെടുക്കും.


SHARE THE NEWS