സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസ പ്രഖ്യാപനം എം.വി ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു

0
283
മർകസ് ​ഗേൾസ് ഹൈസ്കൂളിൽ സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസ പ്രഖ്യാപനവും ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും എം.വി ശ്രേയാംസ് കുമാർ എം.പി നിർവഹിക്കുന്നു.
SHARE THE NEWS

കുന്നമം​ഗലം: ഡിജിറ്റൽ യു​ഗത്തിലും വിദ്യാർത്ഥികൾ വായനാ ശീലം വർദ്ധിപ്പിക്കണമെന്ന് എം.വി ശ്രേയാംസ് കുമാർ എം.പി. മർകസ് ​ഗേൾസ് ഹൈസ്കൂളിൽ സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസ പ്രഖ്യാപനവും ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മർകസിലെത്തിയ ശ്രേയാംസ്കുമാർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക എ ആഇശ ബീവി അധ്യക്ഷത വഹിച്ചു. കുന്നമം​ഗലം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജിപുൽ കുന്നുമ്മൽ, മർകസ് എം.ജി.എം അഡ്വ. ഷരീഫ് മുഹമ്മദ്, പ്രിൻസിപ്പൽ എ റശീദ്, പി.ടി.എ പ്രസിഡന്റ് സി. മുഹമ്മദ് ഷാജി, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി കുഞ്ഞാലി, നോഡൽ ഓഫീസർ എ.കെ മുഹമ്മദ് അഷ്റഫ്, അബൂബക്കർ കുന്നമം​ഗലം, പി ശിഹാബുദ്ധീൻ, ഡോ. അബൂബക്കർ നിസാമി, അബ്ദുൽ ജലീൽ‍ അഹ്സനി, എസ് ആർ ജി കൺവീനർ പി റബൂഹ, എ.പി സഫിയുർറഹ്മാൻ, ഫഹദ് അബ്ദുൽ അസീസ് പങ്കെടുത്തു.


SHARE THE NEWS