കോഴിക്കോട്: പൂനൂര് മര്‍കസ് ഗാര്‍ഡനിലെ ജാമിഅ മദീനതുന്നൂര്‍ നല്കുന്ന നൂറാനി ബിരുദ കോഴ്സിലേക്കുള്ള ആദ്യ ഘട്ട ഓണ്‍ലൈന്‍ ഇന്റര്‍വ്യു ആരംഭിച്ചു. എസ്.എസ്.എല്‍.എസിയാണ് പ്രവേശന യോഗ്യത. ഇസ്ലാമിക അക്കാദമിക സോഷ്യല്‍ രംഗത്ത് നിപുണരെ വാര്‍ത്തെടുക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. ഇസ്ലാമിക് സ്റ്റഡീസിനൊപ്പം പ്ലസ്വണ് സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റിസ്, ഹിഫ്ള് ദൗറ എന്നിവയാണുള്ളത്. ഹയര്‍ സെക്കന്ററിക്കുശേഷം ബാച്ചിലര്‍ ഇന്‍ ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസിനൊപ്പം സയന്‍സ്, മോഡേണ്‍ ലോ, കൊമേഴ്സ്, ഹിസ്റ്ററി, സോഷ്യോളജി, സൈക്കോളജി, അറബിക്ക്& ഇംഗ്ലീഷ് ലിറ്ററേച്ചര്‍ തുടങ്ങിയ വ്യത്യസ്ഥ കോഴ്സുകള്‍ അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാം. താല്പര്യമുള്ളവര്ക്ക് ഇസ്ലാമിക് ശരീഅയില്‍ സ്പെഷ്യലൈസ് ചെയ്യാനുള്ള മദീനതുന്നൂര്‍ ഹിക്മ, ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്, ചാര്‍ട്ടേഡ് അക്കൗണ്ടിംഗ്, ഹയര്‍ എജ്യു എന്‍ഡ്രന്‍സ് തുടങ്ങിയ പ്രത്യേക കോച്ചിംഗുകളുണ്ടായിരിക്കും.
ഇന്റര്‍വ്യു വിജയിക്കുന്നവരെ റാങ്കും താല്പര്യവും അനുസരിച്ച് കേരളത്തിലെ പതിനഞ്ച് കാമ്പസുകള്‍ക്ക് പുറമെ മര്‍ക്കിന്‍സ് ബാംഗ്ലൂര്‍, മര്‍കസുല്‍ ഹിദായ കൂര്‍ഗ്, മര്‍കസ് സദക് കീളക്കര തുടങ്ങിയ കാമ്പസുകളിലേക്കാണ് ഇപ്പോള്‍ തിരഞ്ഞൈടുക്കുക. ഹയര്‍ സെക്കന്ററി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രായോഗിക പരിശീലനങ്ങളോടെ വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് ഗാര്ഡന് കാമ്പസുകളിലും വിദേശ യൂനിവേഴ്സിറ്റികളിലും തുടര്‍പഠനത്തിന് അവസരമുണ്ടാകും.
മര്‍കസ് ഗാര്ഡന് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ നല്കിയവരെയാണ് ഇന്റര്‍വ്യൂവില്‍ പരിഗണിക്കുക. ജൂണ്‍ പത്തുവരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു.
അന്വേഷണങ്ങള്‍ക്ക് +91 95628 18812,+91 94958 15294