കോഴിക്കോട്: എസ്.എസ്.എല്‍.സി കഴിയുന്നവര്‍ക്ക് മര്‍കസ് ഗാര്‍ഡനിലെ മദീനതുന്നൂര്‍ കോളജ് നുറാനി ബിരുദ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇസ്ലാമിക അക്കാദമിക സോഷ്യല്‍ രംഗത്ത് നിപുണരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മദീനതുന്നൂറില്‍ ദര്‍സ് പഠനത്തോടൊപ്പം പ്ലസ്വണ് സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്, ഹിഫ ദൗറ എന്നീ കോഴ്സുകളാണുള്ളത്.
ഹയര്സെക്കണ്ടറിക്ക് ശേഷം ഇസ്ലാമിക് തിയോളജി, മോഡേണ്‍ സയന്‍സ്, മോഡേണ്‍ ലോ, കൊമേഴ്സ്, ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലീഷ് ആന്‍ഡ് അറബിക് ലിറ്ററേച്ചര്‍, സൈക്കോളജി, എക്കണോമിക്സ് തുടങ്ങിയ വ്യത്യസ്ത കോഴ്സുകള്‍ അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാം.
താല്പര്യമുള്ളവര്ക്ക് മദീനതുന്നൂര്‍ ഹിക്മ പ്രത്യേക കോച്ചിംഗുണ്ടായിരിക്കും. https://markazgarden.org/admission വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഏപ്രില്‍ 16ന് നടക്കുന്ന എഴുത്തു പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏപ്രില്‍ 22ന് പേഴ്സണല്‍ ഇന്റര്‍വ്യൂ ഉണ്ടാകും.
ബന്ധപ്പെടുക: 0495 2220884, 0495 2220885