അന്താരാഷ്ട്ര സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മദീനതുന്നൂർ വിദ്യാർത്ഥി

0
892
SHARE THE NEWS

കോഴിക്കോട്: ഖത്തർ വളണ്ടിയർ യൂത്ത് ഫോറം സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി അനസ് മോമിൻ. അറബ് ഫെഡറേഷൻ ഓഫ് വളൻ്ററി ആക്റ്റിവിറ്റീസ് എന്ന സംഘടനയുടെ ബാനറിൽ നടന്ന ഏഴാം എഡിഷനിൽ മുപ്പതോളം രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വളൻ്ററി പ്രവർത്തനങ്ങളെ കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അറബ് യൂത്ത് ഫെഡറേഷൻ പ്രസിഡൻ്റ് ഡോ: യൂസുഫ് അൽഖാളിം സെമിനാറിലെ മുഖ്യാതിഥിയായിരുന്നു. “ഇന്ത്യയിലെ വളണ്ടറി സംഘടനകൾ: പ്രവർത്തന മേഖലകളും രീതികളും” എന്ന വിഷയത്തിൽ അനസ് മോമിൻ സംസാരിച്ചു. കുല്ലിയതു മദീനതുന്നൂർ ബൈത്തുൽ ഇസ്സ സയൻസ് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അനസ് ചത്തീസ്ഗഡിലെ റായ്പൂർ സ്വദേശിയാണ്. ജാമിഅ മദീനതുന്നൂർ ഗവേണിംഗ് ബോഡ് വിദ്യാർത്ഥിയെ അഭിനന്ദിച്ചു.


SHARE THE NEWS