കാരന്തൂര്‍: മെഡിക്കല്‍, എഞ്ചിനിയറിംഗ്, ശാസ്ത്ര വിഷയങ്ങള്‍ എന്നിവയില്ഉയര്ന്ന ഭാവി മുന്നില്‍ കണ്ട്താല്പര്യത്തോടെ പ്രവൃത്തിക്കുകയും വായനയിലൂടെ സര്‍ഗാത്മക സിദ്ധികളിലും ഒഴിവുസമയം ചെലവഴിച്ച് ബൗദ്ധിക മേന്മ വര്ധിപ്പിക്കുന്നവരുമാകണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി
പൂര്‍ത്തിയാവുന്ന അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ മുഖ്യപ്രഭാഷണം നടത്തി. നാസര്‍ സഖാഫി, റംസി മുഹമ്മദ്, ഹനീഫ് അസ്ഹരി, സുബൈര്‍ നൂറാനി സംബന്ധിച്ചു.