മാഗ്‌നം മൊണ്ടാഷ്: ഗ്രാന്‍ഡ് ഹാര്‍മണി അസംബ്ലി ഇന്ന് മര്‍കസില്‍

0
590

കോഴിക്കോട്: ലോക മതസൗഹാര്‍ദ്ധ പ്രചാരണ ഭാഗമായി ഗ്രാന്‍ഡ് ഹാര്‍മണി അസംബ്ലി ഇന്ന്(ബുധന്‍) മര്‍കസില്‍ നടക്കും. കേരളത്തിലെ വിവിധ മര്‍കസ് സ്ഥാപങ്ങളിലെ 30000 വിദ്യാര്‍ഥികള്‍ സംബന്ധിക്കും. ഇതര സംസ്ഥാനങ്ങളിലെ മര്‍കസ് സ്ഥാപനങ്ങളിലും പ്രത്യേക അസംബ്ലികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരില്‍ നടക്കുന്ന ലോക ഹാര്‍മണി വീക്കിന്റെ ഭാഗമായാണ് ഗ്രാന്‍ഡ് അസംബ്ലി നടക്കുന്നത്. സമൂഹത്തില്‍ സൗഹാര്‍ദ്ധവും വിവിധ വിശ്വാസ ആചാരങ്ങള്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള പാരസ്പര്യവും കൊടുക്കല്‍ വാങ്ങലുകളും സജീവമാക്കുന്നതിനും വേണ്ടിയുള്ള പ്രതിജ്ഞ അസംബ്ലിയില്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശപ്രസംഗം നടത്തും.