പ്രൊഫ. എര്‍വിന്‍ ടോകുമായി ഡോ. അസ്ഹരി കൂടിക്കാഴ്ച നടത്തി

0
757
ലോകപ്രശസ്ത നയതന്ത്രജ്ഞനും ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി പ്രൊഫസറുമായ പ്രൊഫ എര്‍വിന്‍ ടോകുമായി ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തുന്നു

ദോഹ: സുസ്ഥിര വികസനം സാധ്യമാക്കാന്‍ ആഗോള സമൂഹം നിര്‍വ്വഹിക്കേണ്ട ക്രിയാത്മക പദ്ധതികളെകുറിച്ച് ലോകപ്രശസ്ത നയതന്ത്രജ്ഞനും ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി പ്രൊഫസറുമായ പ്രൊഫ എര്‍വിന്‍ ടോകുമായി മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ഭാവിയെക്കൂടി മുന്നില്‍ കണ്ടുനടത്തുന്ന നഗര രൂപങ്ങള്‍ സുസ്ഥിര വികസനത്തെ വളരെ സഹായിക്കുന്ന പദ്ധതിയാണ്. ചരിത്രാതീത കാലം മുതല്‍ സമൂഹം വികസിച്ചത് നഗരങ്ങളുടെ സൃഷ്ടിപ്പുകളിലൂടെയാണ്. ഇന്ത്യയിലേയും ഈജിപ്തിലെയും പുരാതന നഗര അവശിഷ്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ എത്രമേല്‍ സൂക്ഷ്മവും ശാസ്ത്രീയവുമായാണ് അന്നത്തെ ആളുകള്‍ ചിന്തിച്ചെതെന്നും കഠിനാധ്വാനം ചെയ്തെന്നും മനസിലാവും. മര്‍കസ് നോളജ് സിറ്റി എന്ന വിദ്യാഭ്യാസ സാംസ്‌കാരിക നഗരം ഇന്ത്യയുടെ നഗര സങ്കല്പങ്ങളുടെ മുഖഛായ മാറ്റുമെന്ന് പ്രൊഫ. എര്‍വിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. നോളജ് സിറ്റിയുടെ ബഹുമുഖ പദ്ധതികള്‍ ഡോ അസ്ഹരി വിശദീകരിച്ചു. വിദ്യാഭ്യാസവും സംസ്‌കാരവും കലയും ആരോഗ്യവും ആധ്യാത്മികതയും വാണിജ്യവും എല്ലാം ഒരുമിക്കുന്ന മനോഹരമായ പദ്ധതിയാണ് നോളജ് സിറ്റി. ഭാവി സമൂഹത്തിന്റെ ധൈഷണികവും സാമൂഹികവുമായ മുന്നേറ്റത്തെ വലിയതോതില്‍ നോളജ് സിറ്റി സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.